ഉംപുൻ ചുഴലിക്കാറ്റ്: ബംഗാളിന് ആയിരംകോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി

കൊൽക്കത്ത: ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത നാശനഷ്ടം സംഭവിച്ച പശ്ചിമ ബംഗാളിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധിയെ മറികടക്കുന്നതിനായി അടിയന്തരമായി ബംഗാളിന് 1000 കോടി രൂപ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മുഖ്യമന്ത്രി മമതാ ബാനർജിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിത ബാധിത പ്രദേശം ആകാശനിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ബംഗാളിനു ശേഷം ഒറീസയും പ്രധാനമന്ത്രി സന്ദർശിക്കും.

72 പേർ ബംഗാളിൽ മരണപ്പെട്ടു. ബംഗാളിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തത്തിൽ ഒന്നാണ് ഉംപുൻ ചുഴലിക്കാറ്റെന്നു മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കാറ്റുമൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ എടുത്തു കൊണ്ടിരിക്കുകയാണ്.

Latest news
POPPULAR NEWS