ഉഗ്രശബ്ദത്തോടെ നിരവധി സ്ഫോടനങ്ങൾ, കരുതിവെച്ച സ്‌ഫോടക വസ്തുക്കൾ നാമാവശേഷം ; സ്‌ഫോടനത്തിൽ പ്രതികരിക്കാതെ പാകിസ്ഥാൻ സർക്കാർ

പാകിസ്ഥാൻ : ഇസ്ലാമാബാദ് സിയാൽകോട്ടിലെ പാകിസ്ഥാൻ സൈനിക താവളത്തിൽ തുടരെ തുടരെ സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റിൽ ഉൾപ്പെടുന്ന പ്രദേശത്താണ് ഉഗ്ര ശബ്ദത്തോടെ ഒന്നിലധീകം സ്ഫോടനങ്ങൾ നടന്നത്. അജ്ഞാത സംഘത്തിന്റെ അക്രമണമാണെന്നും അബദ്ധവശാൽ നടന്ന സ്‌ഫോടനമാണെന്നും തുടങ്ങി നിരവധി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

പാകിസ്ഥാൻ സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന താവളത്തിലാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. സ്ഫോടനം നടക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സ്‌ഫോടനത്തിന് പുറമെ വലിയ തീഗോളങ്ങൾ ഉണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്ഫോടനം നടന്ന പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം സ്ഫോടനം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും സംഭവത്തെ കുറിച്ച് പാകിസ്ഥാൻ ഗവൺമെന്റോ, സൈനീക വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. സ്‌ഫോടനത്തിൽ ആളപായമുള്ളതായോ,നാശനഷ്ടം ഉള്ളതായോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പാകിസ്ഥാൻ സൈനീക കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ നാമവശേഷമായതായാണ് റിപ്പോർട്ട്.

Latest news
POPPULAR NEWS