തിരുവനന്തപുരം: കേരള പൊലീസിലെ വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തിൽ സി എ ജി നടത്തിയ അന്വേഷണത്തിൽ പ്രതികരിക്കാതെയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഇക്കാര്യത്തെ കുറിച്ചു നിയമസഭയിൽ സംസാരിക്കാമെന്നു പറഞ്ഞു. മാധ്യമങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ വിഷയത്തിൽ ഞാൻ ഇങ്ങനെയല്ല പ്രതികരിക്കുക.. അതിന് അതിന്റെതായ നടപടി ക്രമങ്ങൾ ഉണ്ടെന്നും ഞാൻ അത് അസംബ്ലിയിൽ പറഞ്ഞതല്ലേയെന്നും.. അവിടെ ഞാൻ കാര്യങ്ങൾ പറഞ്ഞോളാമെന്നും പറഞ്ഞു കൊണ്ടു മാധ്യമങ്ങളിൽ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞു മാറുക ആയിരുന്നു.
ലോക്നാഥ് ബഹ്റയെ എ ഡി ജി പി സ്ഥാനത്തു നിന്നും മാറ്റിയോയെന്നു മാധ്യമങ്ങൾ ചോദിച്ച ചോദ്യം മുഖ്യമന്ത്രി ചിരിച്ചു കൊണ്ടു തള്ളുകയായിരുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഒഴിഞ്ഞു മാറിക്കൊണ്ടിരിക്കുകയാണ്. കേരള പോലീസിനും സർക്കാരിനും ഒരുപോലെ നാണക്കേട് ഉണ്ടാക്കുന്ന തരത്തിലുള്ള ഈ സംഭവത്തോടെ എങ്ങനെ പ്രതികരിക്കണമെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് പോലീസും സർക്കാരും.