ഉണ്ട നഷ്ടപ്പെട്ട സംഭവത്തിൽ കേന്ദ്രം ഇടപെടുന്നു.? അമിത് ഷായ്ക്ക് കത്തയച്ചു ബിജെപി

തിരുവനന്തപുരം: കേരള പോലീസ് ക്യാമ്പിൽ നിന്നും വെടിയുണ്ട നഷ്ടപ്പെട്ട സംഭവത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടു ബിജെപി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. എൻ ഐ എ അടക്കമുള്ള കേന്ദ്ര ഏജൻസികൾ ഈ വിഷയം അന്വേഷിക്കണമെന്ന് ബിജെപിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ പോയാൽ സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടാനുള്ള സാഹചര്യം വളരെയധികം കൂടുതലാണ്.

Also Read  ജാനകിക്കുട്ടി എന്നും ജാനകിക്കുട്ടിയായി അടിച്ചു പൊളിക്കട്ടെ, നവീൻ റസാക്കും മിടുക്കൻ തന്നെ ; നവീനും ജാനകിക്കും പിന്തുണയുമായി ശശികല ടീച്ചർ

കേരള പോലീസ് ക്യാമ്പിൽ നിന്നും 12061 വെടിയുണ്ടകളും 25 തോക്കുകളുമാണ് കാണാതായിരുന്നത്. ഇത് കേരള പോലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും ഗുരുതരമായ സുരക്ഷാ വീഴ്ചയെയാണ് ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തിൽ പോലീസും സർക്കാരും എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.