ഉണ്ട വിവാദം ബെഹ്‌റ തെറിക്കും ; കേന്ദ്രം ഇടപെടുന്നു

പോലീസിന്റെ തോക്കും തിരകളും കാണാതായതും വ്യാജ തോക്കുകളും മറ്റും കണ്ടെത്തിയതുമായ സംഭവം കേരള സർക്കാരിന് തലവേദനയാകുന്നു. സംസ്ഥാനത്തിന് വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത് പോലീസ് ഉപകരണങ്ങൾക്ക് പോലും സുരക്ഷിതമല്ലാത്ത നാട്ടിലെ ജനങ്ങൾ എങ്ങനെ സുരക്ഷതിതരാണെന്ന് വിശ്വസിക്കും എന്ന് പലരും ചോദിച്ച് തുടങ്ങി.

ആയിരക്കണക്കിന് പോലീസ് തോക്കുകളും തിരകളുമാണ് കാണാതായിരുന്നത് സിഐജി ആണ് ഇക്കാര്യം മാധ്യമങ്ങളോട് വെളുപ്പെടുത്തിയത് സിഐജിയുടെ വെളിപ്പെടുത്തൽ സംസ്ഥാന സർക്കാരിനും പോലീസിനും നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ് .

ലോക്നാഥ് ബഹറയിലേക്കാണ് സംശയം നീളുന്നത് അതിനാൽ തന്നെ ബഹ്റയെ മാറ്റി മുഖം രക്ഷിക്കാനായിരിക്കും സർക്കാർ നീക്കം, എന്നാൽ പോലീസിനകത്തെ ഈ വീഴ്ച കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത് കേന്ദ്രം ഇതിന്മേൽ എന്ത് നടപടി എടുക്കുമെന്നതിൽ വ്യക്തതയില്ല.