തിരുവനന്തപുരം: കേരള പോലീസിന്റെ പക്കൽ ഉണ്ടായിരുന്ന തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ കേന്ദ്രം ഇടപെടുമെന്ന് സൂചന. സംസ്ഥാന ആഭ്യന്തര സുരക്ഷയ്ക്ക് പോലും വീഴ്ച ഉണ്ടാകുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങി കഴിഞ്ഞതോടെ ഇതിൽ നിന്നും എങ്ങനെ രക്ഷപെടാമെന്നു ചിന്തിച്ചിരിക്കുകയാണ് കേരള സർക്കാർ.
സർക്കാരിനെതിരെയും ഈ വിഷയവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനങ്ങളാണ് ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. സി എ ജി പോലീസിന്റെ പക്കൽ നിന്നും ഇത്തരം സാമഗ്രികൾ കാണാതായത് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് സേനയ്ക്ക് തന്നെ മൊത്തത്തിൽ നാണക്കേട് ആയിരിക്കുകയാണ്. 12061 വെടിയുണ്ടകളും 25 ഓളം തോക്കുകളുമാണ് കാണാതായിരുന്നത്. സർക്കാരിന് തലവേദനയുണ്ടാക്കുന്ന കാര്യം തന്നെയാണിത്. ഒന്ന് രണ്ട് ദിവസത്തിനകം ഈ വിഷയത്തിൽ പോലീസ് വിഭാഗം വ്യെക്തത വരുത്തണമെന്നാണ് നിർദേശം.
അത് സാധിച്ചില്ലെങ്കിൽ അന്വേഷണം ഉന്നത തലങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിഷയം സി ബി ഐയ്ക്ക് വിട്ടുനൽകണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രധിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണെന്നും പറയുന്നുണ്ട്.