ഉത്തർപ്രദേശിലെ കൊടുംകുറ്റവാളി വികാസ് ദുബൈ പിടിയിൽ: പിടിയിലായത് ഉജ്ജയിനി ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ

ലക്‌നൗ: ഉത്തർപ്രദേശിലെ കൊടും കുറ്റവാളിയായ വികാസ് ദുബൈയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മധ്യപ്രദേശിലെ മഹാകാൽ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഇയാളെ ക്ഷേത്രത്തിലെ ഗാർഡ് പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിച്ചതിനെ അടിസ്ഥാനത്തിൽ ഉജ്ജയിൻ പോലീസ് സൂപ്രണ്ട് മനോജ് സിങ് ഉടൻതന്നെ സ്ഥലത്ത് എത്തുകയും വികാസ് ദുബൈയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കഴിഞ്ഞദിവസം വികാസിനെ പിടികൂടുന്നതിനായി പോലീസ് സംഘം നടത്തിയ ശ്രമത്തിന് നേരെ വികാസിന്റെ അനുയായികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഡിവൈഎസ്പി അടക്കം എട്ട് പോലീസുകാർ കൊ-ല്ലപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് വികാസ് വേണ്ടിയുള്ള തിരച്ചിൽ ഉത്തർപ്രദേശ് പോലീസ് ഊർജിതമാക്കി ആയിരുന്നു. ഇയാളുടെ അനുയായികളായ മൂന്ന് പേരെ പോലീസ് സംഘം വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വികാസ് ദുബൈയെയും പോലീസ് സംഘം മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നും അറസ്റ്റ് ചെയ്യുന്നത്.

  റേഷൻ കാർഡില്ലാതെ കുടിയേറ്റ തൊഴിലാളികൾക്കായി 8 ലക്ഷം ടൺ ഭക്ഷ്യധാന്യവുമായി കേന്ദ്രസർക്കാർ

Latest news
POPPULAR NEWS