ലക്നൗ : നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തർപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ്സ് വിമത എംഎൽഎ ബിജെപിയിൽ ചേർന്നു. റായ്ബറേലി സദർ മണ്ഡലത്തിൽ നിന്നുള്ള അദിതി സിംഗാണ് കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്നത്.
2019 മുതൽ കോൺഗ്രസുമായി തെറ്റി പ്രവർത്തിക്കുകയായിരുന്ന അദിതി സിംഗ് കോൺഗ്രസുമായി അടുപ്പം സൂക്ഷിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഔദ്യോഗികമായി കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്നതായി അദിതി പ്രഖ്യാപിച്ചതോടെ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്