ലക്നൗ: ഉത്തർപ്രദേശിൽ ആക്രമി സംഘങ്ങളുടെ വെടിയേറ്റ് ഡിവൈഎസ്പി അടക്കം എട്ട് പോലീസുകാർ കൊ-ല്ലപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊടും ക്രി-മിനലായ വികാസ് ദുബായ്ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് അക്രമിസംഘം പോലീസിന് നേരെ വെടിയുതിർത്തത്. ഉത്തർപ്രദേശിലെ കാൺപൂരിലെ ബിക്കാരു ഗ്രാമത്തിലാണ് സംഭവം നടന്നത്. ഡിവൈഎസ്പി ദേവേന്ദ്ര മിശ്രയും 3 എസ് പി മാരും നാലു കോൺസ്റ്റബിൾമാരുമാണ് കൊ-ല്ലപ്പെട്ടത്. വെടിയേറ്റ് നാലുപേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
ആ-ക്രമണത്തിൽ കൊ-ല്ലപ്പെട്ടവർക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. അ-ക്രമികൾക്കെതിരെ കർശനമായ നടപടി കൈക്കൊള്ളാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയിട്ടുണ്ട്. വെടിവെപ്പിനെ തുടർന്ന് ഫോറൻസിക് സംഘങ്ങൾ ഉൾപ്പെടെ സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് ഡിജിപിയോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിലെ റിപ്പോർട്ട് തേടിയിട്ടുണ്ട്.