ഉത്തർപ്രദേശിൽ തെരെഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം

ലക്നൗ : ഉത്തർപ്രദേശിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. തെരെഞ്ഞടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ബിജെപി സ്ഥാനാർഥി ആക്രമിക്കപ്പെട്ടത്. ചപ്രൗളിയിലെ സ്ഥാനാർഥി സഹേന്ദ്ര രമലയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു സഹേന്ദ്ര രമല.

റോഡ്ഷോ നടക്കുന്നതിനിടയിൽ ഒരു സംഘം ആളുകൾ റാലിയിലേക്ക് കയറി സഹേന്ദ്ര രമലയുടെ വാഹനവ്യൂഹത്തെ ആക്രമിക്കുകയായിരുന്നു. വടികളും,കല്ലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നൂറിലദികം പേർ പങ്കെടുത്ത റാലിക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു.
bjp

  മധ്യപ്രദേശ് സർക്കാർ വീഴുമോ? മുഴുവൻ മന്ത്രിമാരും രാജിവെച്ചു

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വീഡിയോ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. പ്രാഥമികമായി നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പരാജയം ഭയക്കുന്ന പ്രതിപക്ഷ ആർട്ടികളാണ് ആക്രമണത്തിന് പിന്നിലെന്ന് സഹേന്ദ്ര രമല പ്രതികരിച്ചു.

Latest news
POPPULAR NEWS