ഉത്തർപ്രദേശിൽ നിന്നും കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവിനൊപ്പം നിലമേലിൽ നിന്ന് കണ്ടെത്തി

കൊല്ലം : ഉത്തർപ്രദേശിൽ നിന്നും കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവിനൊപ്പം നിലമേലിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് പോലീസ്സാണ് യുവാവിനെയും,പെൺകുട്ടിയെയും കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയോടൊപ്പം താമസിച്ചിരുന്ന ഉത്തർപ്രദേശ് സ്വദേശി സിയാദ് (27) നെതിരെ പോലീസ് കേസെടുത്തു. മൂന്ന് മാസം മുൻപാണ് പെൺകുട്ടിയെ കാണാതായത്.

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഉത്തർപ്രദേശ് പോലീസ് ചടയമംഗലത്ത് എത്തിയത്. തുടർന്ന് ചടയമംഗലം പോലീസിന്റെ സഹായത്തോടെ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. നിലമേലിലെ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു സിയാദ്. ബംഗ്ലാകുന്നിൽ മുറി വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു പെൺകുട്ടിയും,യുവാവും.

  സന്ദീപിന്റെ ബാഗിൽ നിന്നും നിർണായക വിവരങ്ങൾ എൻഐഎ ക്ക് ലഭിച്ചു

അറസ്റ്റ് ചെയ്ത യുവാവിനെയും, പെൺകുട്ടിയെയും പോലീസ് ഉത്തർപ്രദേശിലേക്ക് കൊണ്ട് പോയി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോകുകയും പീഡിപ്പിക്കുകയും ചെയ്ത കുറ്റം ചുമത്തിയാണ് സിയാദിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Latest news
POPPULAR NEWS