ഉത്തർപ്രദേശ് കേരളം പോലെ ആകണമെങ്കിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് സീതാറാം യെച്ചൂരി

ന്യുഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിനെ വിമർശിച്ചതിന് മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്ത്. കേന്ദ്രസർക്കാരിന്റെ നീതി ആയോഗ് സർവേയിൽ പോലും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് പറയുന്നു. ഒന്നാം സ്ഥാനത്ത് കേരളവും ഉത്തർപ്രദേശ് ഏറ്റവും പിന്നിലാണെന്നും യച്ചൂരി പറഞ്ഞു.

ഉത്തർപ്രദേശ് കേരളം പോലെ ആകണമെങ്കിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്നും സീതാറാം യച്ചൂരി പറഞ്ഞു. ഉത്തർപ്രദേശിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കവെയാണ് ശ്രദ്ധയോടെ വോട്ട് ചെയ്തില്ലെങ്കിൽ ഉത്തർപ്രദേശ് കേരളം ആകുമെന്ന പ്രസ്താവന യോഗി ആദിത്യനാഥ് നടത്തിയത്.

  ഭാര്യയുടെ ഡെബിറ്റ് കാർഡുമായി ഓൺലൈനിൽ നിന്ന് മദ്യം വാങ്ങാൻ ശ്രമിച്ചയാൾക്ക് കിട്ടിയത് മുട്ടൻ പണി: ഒടുവിൽ രണ്ടുലക്ഷം രൂപ നഷ്ടമായി

യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തു. കേരളത്തിൽ ജാതിയുടെ പേരിൽ കൊലപാതകം ഇല്ലെന്നും, ഉത്തർ പ്രദേശ് കേരളം പോലെ അയാൾ ആരോഗ്യവും മെച്ചപ്പെടുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്. യോഗിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തി. ഉത്തർപ്രദേശ് കേരളം പോലെയാകാൻ വോട്ട് ചെയ്യൂ എന്നാണ് വിടി സതീശൻ ട്വീറ്റ് ചെയ്തത്.

Latest news
POPPULAR NEWS