ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി ; കുട്ടികുറ്റവാളി കസ്റ്റഡിയിൽ

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി. സ്റ്റേറ്റ് ഹെല്പ് ലൈൻ നമ്പറിലാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് സൈബർ സെല്ലിന്റെ അന്വേഷണത്തിൽ ഭീഷണി സന്ദേശം അയച്ച ആഗ്ര സ്വദേശിയായ പതിനഞ്ച് വയസുകാരനെ പോലീസ് പിടികൂടി.

വീട്ടിലെത്തിയാണ് കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തത് തുടർന്ന് കുട്ടിയെ ജുവനൈൽ ബോർഡിന് മുൻപാകെ ഹാജരാക്കി.