ഉത്തർപ്രദേശ് സർക്കാർ തൊഴിലാളികൾക്ക് കൊടുത്ത വാക്ക് പാലിച്ചു ആദ്യഘട്ട സാമ്പത്തിക സഹായം നൽകി

ലക്‌നൗ: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്തു ഉത്തർപ്രദേശിലേ നിർമ്മാണ തൊഴിലാളികൾക്ക് ആദ്യഘട്ട സഹായ തുക വിതരണം ചെയ്തു. 1000 രൂപ വീതം പതിനൊന്നുലക്ഷം തൊഴിലാളികൾക്കാണ് നൽകിയത്. നിലവിലെ സാഹചര്യത്തിൽ തൊഴിലാളികൾ സഹായം ആവശ്യമായ സമയമാണെന്നും അത് മനസിലാക്കിയാണ് ഈ വിഷയത്തിൽ അടിയന്തിരമായി നടപടി കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

  കൊറോണ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച മമതയ്ക്ക് വിവരമില്ലെന്നു തൃണമൂൽ കോൺഗ്രസ്‌ നേതാവ്

ഡൽഹി മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നും നിരവധി ആളുകൾക്ക് കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ടെന്നും ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണെന്നും നിലവിൽ 15 ജില്ലകളിൽ രോഗബാധിതരുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ 410 പേർക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Latest news
POPPULAR NEWS