ഉത്രയുടെ കുഞ്ഞിനേയും സൂരജിന്റെ മാതാവിനെയും കാണാനില്ല: കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിന് കൈമാറണമെന്ന് നിർദേശം

കൊല്ലം: അഞ്ചലിൽ വിചിത്രമായ രീതിയിൽ കൊ-ല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെയും സൂരജിന്റെ മാതാവിനെയും കാണ്മാനില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സൂരജിന്റെ വീട്ടിലും മറ്റു ബന്ധുക്കളുടെ വീട്ടിലും തിരച്ചിൽ നടത്തിയെങ്കിലും സൂരജിന്റെ മാതാവിനെയും കുഞ്ഞിനേയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കുഞ്ഞിനെ ഉത്തരയുടെ കുടുംബത്തിന് തിങ്കളാഴ്ച വൈകിട്ട് ഓടുകൂടി കൈമാറണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ആവശ്യപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ വാങ്ങുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ സൂരജിന്റെ വീട്ടിലെത്തിയപ്പോളാണ് ഇരുവരെയും കാണാതായത്.

കുഞ്ഞിനെ സൂരജിനെ അമ്മ ബന്ധു വീട്ടിലേക്ക് കൊണ്ടു പോയിരിക്കുകയാണെന്നാണ് ബന്ധുക്കളും കുടുംബങ്ങളും ആരോപിക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് അഞ്ചൽ പോലീസ് സ്റ്റേഷൻ കുട്ടിയെ എത്തിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ അപാ-യപ്പെടുത്താനുള്ള ശ്രമവും സൂരജിന്റെ വീട്ടുകാർ നടത്തുന്നുണ്ടെന്നും ഉത്രയുടെ അമ്മ ആരോപിച്ചു. കാണാതായതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.