ഉത്രയുടെ കൊലപാതകം പോലെ സംഭവിക്കുമെന്ന് ചേച്ചിക്ക് സൂചന നൽകിയിരുന്നു ; ശാഖയുടെ കൊലപാതകത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി സുഹൃത്ത് പ്രീത

വെള്ളറട : ചേച്ചി കൊല്ലപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു പലവട്ടം ചേച്ചിയോട് ഇക്കാര്യം ഞാൻ സൂചിപ്പിച്ചിരുന്നു. ഉത്രയുടെ കൊലപാതകം പോലെ സംഭവിക്കുമെന്ന് ചേച്ചിക്ക് സൂചന നൽകിയിരുന്നു. ഭർത്താവ് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ശാഖയുടെ സുഹൃത്ത് പ്രീതയുടെ വാക്കുകളാണിത്.

പണം ലക്ഷ്യമിട്ട് മാത്രമാണ് ശാഖയെ അരുൺ വിവാഹം കഴിച്ചത് എന്ന കാര്യം വ്യക്തമായിരുന്നു. ഇക്കാര്യം പറഞ്ഞപ്പോൾ അരുൺ ഉള്ളത് ആശ്വാസമാണെന്നാണ് ചേച്ചി പറഞ്ഞത്. വിവാഹത്തിന് അരുൺ നൂറു പവനും അമ്പത് ലക്ഷം രൂപയും ആവശ്യപ്പെട്ടു. വിവാഹത്തിന് മുൻപും അരുൺ പണം വാങ്ങിയിട്ടുണ്ട്. വാടക വീടിനും കല്യാണത്തിനും എല്ലാമായി ശാഖയാണ് പണം നൽകിയത്.

  നാവായിക്കുളം സ്വദേശിയായ വിദ്യാർത്ഥിയെ കഴുത്തറുത്ത് നിലയിൽ കണ്ടെത്തി

ബന്ധുക്കൾ ആരുമില്ലാതെയാണ് അരുൺ വിവാഹത്തിന് എത്തിയത്. വിവാഹത്തിന് ഫോട്ടോ എടുക്കുന്നത് അരുൺ തടഞ്ഞിരുന്നു. ഫോട്ടോ ഫേസ്‌ബുക്കിൽ പങ്കുവെച്ചതിനെ തുടർന്ന് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ അരുൺ വിവാഹം രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ചു. ശാഖയുടെ വാട്സാപ്പ് മെസേജുകൾ സുഹൃത്ത് പ്രീത പൊലീസിന് കൈമാറി.

Latest news
POPPULAR NEWS