ഉത്രയെ കൊ-ലപ്പെടുത്താൻ സുരേഷ് പാമ്പിനെ പിടിച്ചത് പുരയിടത്തിൽ നിന്ന്, 10 മുട്ടകൾ വിരിയിച്ചു, കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം: അഞ്ചലിൽ ഉത്രയെ ഭർത്താവ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊ-ന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്രയെ കൊ-ല്ലാനായി സൂരജിന് പാമ്പ് പിടുത്തക്കാരൻ സുരേഷ് ചാവർകോട് നൽകിയ പാമ്പിനെ ആലംകോട് വഞ്ചിയൂരിലെ പുരയിടത്തിൽ നിന്നും പിടിച്ചതാണെന്ന് വനം വകുപ്പ് കണ്ടെത്തി. സംഭവത്തെ തുടർന്ന് പ്രതികളെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. പാമ്പിനെ പിടിക്കാനായി ഉപയോഗിച്ച മറ്റു ഉപകരണങ്ങളും സുരേഷിന്റെ വീട്ടിൽ നിന്നും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

മൂർഖന്റെ 10 മുട്ടകൾ സുരേഷിന് ലഭിച്ചെന്നും ഇത് വീട്ടിൽ കൊണ്ട് വന്നു വിരിയിച്ചതായും തെളിവുകൾ ലഭിച്ചിട്ടിട്ടുണ്ട്. എന്നാൽ ഇത് വിരിഞ്ഞു ഉണ്ടായ കുഞ്ഞുങ്ങളെ എവിടെയാണ് സൂക്ഷിച്ചു വെച്ചിരിക്കുന്നതെന്നോ അതോ തുറന്നുവിട്ടോ എന്നുള്ള കാര്യവും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും. ഉത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളായ സൂരജിനെയും സുരേഷിനെയും പുനലൂർ കോടതി ഏഴ് ദിവസത്തേക്ക് അന്വേഷണതിനും തെളിവെടുപ്പിനുമായി വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

Also Read  തലശേരി പാർക്കിലെത്തിയ കമിതാക്കളുടെ ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ