ഉത്ര കൊല-പാതകം ; സൂരജിന്റെയും സുരേന്ദ്രന്റെയും മൊഴിയിൽ കുടുങ്ങി അമ്മയും സഹോദരിയും അഴിക്കുള്ളിലേക്ക്

കൊല്ലം: ഉത്ര കൊ-ലക്കേസിൽ സൂരജിനൊപ്പം കുടുംബവും അഴിക്കുള്ളിലാകുമെന്ന് സൂചന സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം സൂരജിന്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു. അച്ഛന് എല്ലാം അറിയാമെന്ന് സൂരജ് മൊഴി നൽകിയതിനെ തുടർന്ന് വീട്ടിൽ പോലീസ് പരിശോധന നടത്തുകയും ഉത്രയുടെ ആഭരണങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയും ചെതിരുന്നു.

സൂരജിന്റെ പിതാവ് സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സുരേന്ദ്രൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൊ-ലപാതകത്തിൽ സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും പങ്കുള്ളതായി പോലീസ് കണ്ടെത്തി. തുടർന്ന് ഇരുവരെയും വീട്ടിലെത്തി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

  ലോകം കേരളത്തെ കണ്ട് പഠിക്കുക, എനിക്ക് ജീവൻ തന്നത് കേരളം - ബ്രിട്ടീഷ് പൗരൻ

സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാസ്റ്റഡിയിൽ എടുത്തതെന്നും കൂടുതൽ തെളിവുകൾ കിട്ടിയാൽ ഇവരെ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നേരത്തെ സൂരജ് ഉത്രയേ കൊ-ലപ്പെടുത്താൻ കൊണ്ടുവന്ന അണലി ചാടി പോകുകയും അതിനെ എല്ലാവരും ചേർന്നാണ് പരാതിയതുമെന്നുമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരം. അണലിയെ കൊണ്ടുള്ള കൊ-ലപാതക ശ്രമം പരാജയപ്പെട്ടതോടെയാണ് മൂർഖനെ സൂരജ് വാങ്ങിയത്. ഇതിലും കുടുംബത്തിന് പങ്കുണ്ടെന്നുമാണ് വിവരം.

Latest news
POPPULAR NEWS