കൊല്ലം:അഞ്ചലിൽ ഉത്രയേ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊ-ലപ്പെടുത്തിയ സംഭവത്തിൽ പാമ്പിന്റെ ഡിഎൻഎ പരിശോധനാ ഫലംപുറത്ത്. മൂർഖൻ പാമ്പിനെ ഉപയോഗിച്ച് സൂരജ് ഉത്രയുടെ കൈത്തണ്ടയിൽ നേരിട്ട് കൊത്തിപ്പിക്കുകയായിരുന്നു എന്നാണ് ഡിഎൻഎ പരിശോധനാ ഫലത്തിൽ വ്യക്തമാക്കുന്നത്. പാമ്പ് കടിയേറ്റ ഭാഗത്ത് മാത്രമാണ് ഡിഎൻഎയുടെ സാന്നിധ്യം കണ്ടെത്തിയത്. ഉത്രയേ സൂരജിന്റെ വീട്ടിൽവെച്ച് ആദ്യം അണലിയെ കൊണ്ട് കടിപ്പിക്കുകയും തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സ തേടുകയും ഉത്ര രക്ഷപെടുകയുമായിരുന്നു. ശേഷം ഉത്രയുടെ വീട്ടിൽ ചികിത്സയിൽ കഴിയവേ സൂരജ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് വീണ്ടും കടിപ്പിക്കുകയായിരുന്നു.
മൂർഖന്റെ കടിയേറ്റതിനെ തുടർന്ന് ഉത്ര മര-ണത്തിന് കീഴടങ്ങുകയായിരുന്നു. മരണത്തിൽ സംശയം തോന്നിയ ഉത്രയുടെ കുടുംബം പോലീസിൽ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭർത്താവ് സൂരജ് ഉത്രയെ പാമ്പിനെകൊണ്ട് കടിപ്പിച്ചു കൊ-ലപ്പെടുത്തുക യായിരുന്നുവെന്നുള്ള കാര്യം പുറത്തുവന്നത്. സൂരജിന് പാമ്പിനെ നൽകിയ പാമ്പുപിടുത്തക്കാരനായ സുരേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിലവിൽ സൂരജിന്റെ അച്ഛനും പോലീസ് കസ്റ്റഡിയിൽ കഴിയുകയാണ്.