ഉപരിപഠനത്തിന് മുബൈയിൽ പോയശേഷമാണ് വസ്ത്രധാരണത്തിൽ മാറ്റം വന്നത് : മഞ്ജരി പറയുന്നു

വ്യത്യസ്തമായ ശബ്ദത്തിലൂടെ മലയാള ഗാന രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ ആളാണ് ഗായിക മഞ്ജരി. അച്ചുവിന്റെ അമ്മയിലെ താമരക്കുരുവിക്ക് തുടങ്ങുന്ന ഗാനം ആലപിച്ചാണ് മഞ്ജരി മലയാള ഗാനരംഗത്ത് സജീവമായത്. ഇതുവരെയും 200 ഓളം ഗാനങ്ങൾ മഞ്ജരി ആലപിച്ചിട്ടുണ്ട്. നാടൻ തനിമയിൽ വസ്ത്രധാരണം നടത്തുന്ന ആളാണ് മഞ്ജരി. എന്നാൽ കഴിഞ്ഞ ദിവസം തന്റെ ആരാധകരെ പോലും അമ്പരപ്പിച്ചുകൊണ്ട് മോഡേൺ ഗെറ്റ്അപ്പിലുള്ള കുറച്ചു ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് മനസുതുറക്കുകയാണ് മഞ്ജരി.

മസ്കറ്റിലാണ് കുടുംബസമേതം തങ്ങൾ താമസിച്ചിരുന്നത്. മാതാപിതാക്കൾ എന്റെ നല്ല സുഹൃത്തുകളായിരുന്നു. അമ്മ അധികം പുറത്തേക്ക് പോകാറില്ല. അതിനാൽ തന്നെ പുതിയ ഫാഷൻ ട്രെന്റുകളെപ്പറ്റി അറിവില്ലായിരുന്നു. കോളേജിൽ പഠിക്കണ്ട സമയത്ത് സീനിയേഴ്സിനെയും പൂവാലന്മാരെയും പേടിച്ചിട്ട് ഷാള് തലയിൽ കൂടി ചുറ്റിയാണ് നടക്കാറ്. ഉപരിപഠനത്തിന് മുബൈയിൽ പോയശേഷമാണ് എന്റെ ചിന്താഗതികൾക്ക് ഒരു പാട് മാറ്റം വന്നത്. അതിന് ശേഷമാണ് പുതിയ സ്റ്റൈലുകൾ പരീക്ഷിക്കാൻ തുടങ്ങിയത് താരം പറയുന്നു.

Also Read  ഷക്കീലയുടെ മകളുടെ കാറിന് പിന്നിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് അപകടം ; തലനാരിഴയ്ക്ക് രക്ഷപെട്ടെന്ന് മില്ല