ഉപ്പും മുളകിലെ പാറുകുട്ടി ചേച്ചിയാവുന്നു ; സന്തോഷം പങ്കുവെച്ച് കുടുംബാംഗങ്ങൾ

ടെലിവിഷൻ പ്രോഗ്രാമുകളിൽ പ്രേക്ഷക സ്വീകാര്യത നേടിയ പരമ്പരയാണ് ഉപ്പും മുളകും. സാധാരണ കണ്ണീർ സീരിയലിൽ നിന്നും വ്യത്യസ്തമായ അവതരണ രീതി കൊണ്ടും അഭിനേതാക്കളുടെ മികവ് കൊണ്ടും ശ്രദ്ദേയമാണ് ഉപ്പും മുളകും. ഉപ്പും മുളകും അവതരിപ്പിക്കുന്ന എല്ലാ താരങ്ങളും ഒന്നിനൊന്ന് മെച്ചമാണെങ്കിലും കൂടുതൽ ആരാധകർ ഉള്ളത് പാറുകുട്ടിക്കാണ്.

പാറുകുട്ടിയായി ഉപ്പും മുളകിൽ എത്തുന്ന ബേബി അമേയ ഇതിനോടകം തന്നെ പ്രേക്ഷക മനസ് കീഴടക്കി കഴിഞ്ഞിരിക്കുകയാണ്. മുൻ നിര താരങ്ങളേക്കാൾ പ്രേക്ഷകർക്ക് ഇഷ്ടം പാറുകുട്ടിയെയാണ് എന്നതാണ് മറ്റൊരു വസ്തുത. തീരെ ചെറുപ്പത്തിൽ തന്നെ ഉപ്പും മുളകിൽ അഭിനയം തുടങ്ങിയ താരമാണ് പാറുക്കുട്ടി ഇപ്പോൾ രണ്ട് വയസ് ആയെങ്കിലും പാറു
കുട്ടിയുടെ വളർച്ച ഉപ്പും മുളകും പ്രേക്ഷകർ കണ്ടതാണ്.

Also Read  മാമനോട് ഒന്നും തോന്നല്ലേ മക്കളെ ; കരിക്ക് വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ അർജുൻ രത്തൻ വിവാഹിതനായി

എന്നാൽ ഇപ്പോൾ ഉപ്പും മുളകും പ്രേക്ഷകർക്കും പാറുകുട്ടിക്കും സന്തോഷം തരുന്ന വാർത്തയാണ് പുറത്ത് വരുന്നത്. പാറുകുട്ടിക്ക് ഒരു അനിയത്തി വരാൻ പോകുന്നു പാറുക്കുട്ടി ചേച്ചിയാകുന്നു. ഗംഗാ അനിൽകുമാർ എന്നിവരുടെ രണ്ടാമത്തെ മകളാണ് പാറു ഇവർക്ക് മൂന്നാമതൊരു കുട്ടി ജനിക്കാൻ പോകുകയാണ്. അടുത്ത മാസത്തോടെ വീട്ടിലേക്ക് പുതിയ അതിഥി എത്തുമെന്നും അതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പാറുകുട്ടിയും കുടുംബവും.