ഉപ്പും മുളകും സീരിയലിലെ ലച്ചുവിന്റെ അശ്ളീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു ; പോലീസിൽ പരാതി നൽകി ജൂഹി റുസ്താഗി

കൊച്ചി ; ജനപ്രീയ പരമ്പരയായ ഉപ്പും മുളകിലെ ശ്രദ്ദേയമായ താരമാണ് ലച്ചു എന്ന് വിളിക്കുന്ന ജൂഹി റുസ്താഗി. ജൂഹി റുസ്താഗിയുടെ വ്യാജ അശ്ളീല വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതായി പോലീസിൽ പരാതി നൽകിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസങ്ങളിലാണ് വ്യാജ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണ് പരാതി കൊടുത്ത വിവരം ലച്ചു വ്യക്തമാക്കിയത്.

ലെച്ചുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരിൽ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം പ്രചരണങ്ങൾ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗുഡ ലക്ഷ്യത്തോടെ ചില കുബുദ്ധികൾ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ.
91983322 122237552741676 391238823079575552 n
ശ്രദ്ധയിൽപ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകൾ – ചൂണ്ടി കാട്ടി കേരള പോലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് ബെഹ്റ IPS നും, എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി. ഇവരുടെ നിർദ്ദേശപ്രകാരം സൈബർ സെൽ എന്റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ . Police ന്റെ സഹായത്താൽ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ.. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Also Read  എന്റെ ലൈഫിൽ ഇവർക്ക് പകരംവെയ്ക്കാൻ ഒന്നിനുമാകില്ലെന്ന് നീലക്കുയിൽ പരമ്പരയിലെ കസ്തൂരി