മുംബൈ: ഊബർ ടാക്സിയിൽ യാത്ര ചെയ്യുമ്പോൾ ‘ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ്.. രാജ്യം കത്തിക്കും’ എന്ന് ഫോണിൽ കൂടി സംസാരിക്കുമ്പോൾ പറഞ്ഞ യാത്രക്കാരനെ ഊബർ ഡ്രൈവർ കൈയോടെ പോലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. കവിയായ ബപ്പാദിത്യ സർക്കാരിനെയാണ് പിടികൂടി പോലീസിൽ നൽകിയത്.
യാത്രയ്ക്കിടയിൽ ഷഹീൻബാഗിൽ നടന്ന പ്രതിഷേധത്തെ കുറിച്ചു സംസാരിക്കവെയാണ് അദ്ദേഹം ഞാനൊരു കമ്മ്യൂണിസ്റ്റ് ആണെന്നും രാജ്യം കത്തിക്കുമെന്നുമുള്ള വാക്കുകൾ ഉപയോഗിച്ചത്. തുടർന്ന് ഡ്രൈവർ കാർ നിർത്തിയ ശേഷം എ ടി എമ്മിൽ നിന്നും ക്യാഷ് എടുക്കാനെന്നു പറഞ്ഞുകൊണ്ടു പുറത്തിറങ്ങുകയും പോലീസിനെ വിളിച്ചു കാര്യം അറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് സംഘം എത്തുകയും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.