ഉറക്കമില്ലാത്ത അവസ്ഥ നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കിൽ ഇത് ശീലമാക്കൂ നന്നായി ഉറങ്ങു

പലരും ഉറക്കം കിട്ടുന്നില്ല എന്ന ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് പല കാരണങ്ങൾ കൊണ്ട് ഉറക്കം നഷ്ടപ്പെടുന്നതിന്റെ ഫലമായി ഉന്മേഷം കുറവ്, ക്ഷീണം, തല വേദന എന്നിവ സർവ സാദാരണമാണ്, ഉറക്കം ലഭിക്കാൻ ചില പൊടികൈകൾ ഉണ്ട് അത് ഒന്ന് പരീക്ഷിച്ചു നോക്കൂ.

കഥകൾ കേൾക്കുക
ഓൺലൈനിൽ പണ്ട് മുത്തശ്ശിമാർ പറഞ്ഞു തരുന്ന കഥകളുടെ മാതൃകയിൽ ഒരുപാട് ഓഡിയോ കഥകൾ ലഭ്യമാകുന്നുണ്ട്. ഉറങ്ങാൻ കിടക്കാൻ നേരം ഇ ഓഡിയോകൾ കേൾക്കുന്നത് തലച്ചോറിനെ ഉറക്കത്തിലേക്ക് നയിക്കും.

നല്ല കിടക്കയും വിരിയും
ഉറക്കം വരുന്നതിന് സുപ്രധാന പങ്ക് വഹിക്കുന്ന ഇടമാണ് നമ്മൾ കിടക്കുന്ന കട്ടിലും വിരിയും. ചിലപ്പോൾ ചിലർക്ക് വിരി മാറി കിടന്നാൽ ഉറക്കം കൂടി വരാത്ത സാഹചര്യം ഉണ്ടാകും. ഉറക്കം നന്നായി ലഭിക്കാൻ ഓരോത്തർക്കും അനുയോജ്യമായ കിടക്ക തിരഞ്ഞെടുക്കാൻ കഴിയണം, ലാഭം നോക്കാതെ ശരീരത്തിന് നല്ലതെന്ന് തോന്നുന്നത് തിരഞ്ഞെടുക്കുക.

ജ്യൂസ്‌ കുടിക്കാം
ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ശരീരം തണുപ്പിക്കാനും ഉറക്കത്തിനെ നിയന്ത്രിക്കുന്ന ഹോർമോണെ കൂടുതൽ കാര്യക്ഷമമാക്കാനും ചെറി ജ്യൂസ്‌ കൊടുക്കുന്നത് നല്ലതാണ്.

വെള്ളിച്ചം നിയന്ത്രികുക
ചിലർക്ക് വെള്ളിച്ചം വരുന്നത് ഉറക്കത്തിനെ തടയാൻ ഉള്ള സാധ്യത വർധിപ്പിക്കും, പ്രത്യേക്കിച്ചു കമ്പ്യൂട്ടർ ഫോൺ എന്നിവയിൽ നിന്നും വരുന്ന നീല വെളിച്ചം ഉറക്കത്തിന് തടസം ഉണ്ടാകും, ഇ വെട്ടം തടയുന്നത് ഉറക്കം വരാൻ സഹായിക്കും.