ഉറങ്ങിക്കിടക്കുകയായിരുന്ന മിനിമോളെ കിടപ്പ് മുറിയിൽ നിന്നും വലിച്ച് കൊണ്ട് പോയി ; ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

ചവറ : ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി ചാർളി (38) ആണ് അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ മിനിമോൾ മേരി (28) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നീണ്ടകരയിൽ വാടക വീട്ടിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.

  ഓൺലൈൻ റമ്മി ബ്രാൻഡ് അംബാസിഡറായ അജു വർഗീസിന് ഹൈക്കോടതി നോട്ടീസ് അയച്ചു

ഉറങ്ങിക്കിടക്കുകയായിരുന്ന മിനിമോളെ കിടപ്പ് മുറിയിൽ നിന്നും വലിച്ച് കൊണ്ട് പോയി അടുക്കളയിലെത്തിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ മിനിമോൾ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ചാർളി തയാറായില്ല. മിനിമോൾ രക്തം വാർന്ന് അവശ നിലയിലായതോടെയാണ് അടുത്തുള്ള താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന് ചാർളി കടന്ന് കളയുകയായിരുന്നു.

Latest news
POPPULAR NEWS