നാദാപുരം : ഇരട്ട കുട്ടികളെ കിണറ്റിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയും തുടർന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം സ്വദേശിനി സുബീന മുംതാസ് ആണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനകത്ത് ഉറങ്ങി കിടക്കുകയായിരുന്ന ഇരട്ട കുട്ടികളെ മാതാവായ സുബീന വീട്ടുകാർ അറിയാതെ കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടികളെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞതിന് ശേഷം കുട്ടികളുടെ അനക്കം കേൾക്കുന്നുണ്ടോ എന്ന് സുബീന ശ്രദ്ധിച്ചിരുന്നു. കുട്ടികൾ മരിച്ചു എന്നുറപ്പ് വരുത്തിയതിന് ശേഷം സുബീനയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് കുട്ടികളെ കൊലപ്പെടുത്തിയതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുബീന കിണറ്റിലേക്ക് ചാടിയത്.
കിണറ്റിലേക്ക് ചാടിയ സുബീന കിണറ്റിൽ സ്ഥാപിച്ചിരുന്ന മോട്ടോറിന്റെ പൈപ്പിൽ പിടിച്ചിരുന്ന് ചിരിക്കുന്നത് കേട്ടാണ്. സുബീനയുടെ ഭർതൃ സഹോദരിയും മാതാവും എഴുന്നേൽക്കുന്നത്. അവർ ശബ്ദം കേട്ട് കിണറിനകത്തേക്ക് നോക്കിയപ്പോഴാണ് മകളെ കൊലപ്പെടുത്തിയെന്നും താനും മറിക്കാൻ പോകുന്നെന്നും പറഞ്ഞ് സുബീന കിണറ്റിനുള്ളിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് വീട്ടുകാർ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് സുബീനയെ രക്ഷിച്ചത്. എന്നാൽ രണ്ട് കുട്ടികളും നേരത്തെ മരിച്ചിരുന്നു.