ഉസ്താദ് തുപ്പിയ വെള്ളത്തിനും, ചാണകവെള്ളത്തിനും, കുർബാന നടത്തിയ വെള്ളത്തിനുമൊന്നും കോവിഡിനെ നിയന്ത്രിക്കാൻ പറ്റൂല്ലടെ: കിടിലൻ ഫിറോസിന്റെ വൈറൽ വീഡിയോ കാണാം

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു മുന്കരുതലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച്‌ 22 ന് രാജ്യമൊട്ടാകെ ജനതാ കർഫ്യൂ ആചരിക്കണമെന്നു പറഞ്ഞതിന് പിന്തുണയുമായി കിടിലൻ ഫോറോസ് രംഗത്ത്. പ്രാധാനമന്ത്രിയുടെ ആഹ്വനം നമ്മുടെ സുരക്ഷയ്ക്കു വേണ്ടിയാണെന്നും അത് എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. കൂടാതെ കഴിഞ്ഞ ദിവസം കാസർഗോഡ് എത്തിയ പ്രവാസി പൊതു സമൂഹത്തിന്റെ ഇടയിൽ ഇറങ്ങി നടന്നതും എം എൽ എ മാരെ കണ്ട സംഭവവുമെല്ലാം അദ്ദേഹം എടുത്തു പറയുകയും ലോകമാകമാനം കൊടുങ്കാറ്റായി കൊറോണ വൈറസ് പടരുമ്പോൾ അതിനെ മുഖവിലയ്ക്ക് പോലും എടുക്കാതെ ഇത്തരത്തിലുള്ള പ്രവർത്തികൾ കാണിക്കുന്നത് വളരെയധികം മോശമായ രീതിയാണെന്നും സാമാന്യ ബുദ്ധിക്ക് നിരക്കാത്ത സംഭവമാണെന്നും ഫിറോസ് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഈ മഹാവ്യാധിയെ തടയാനുള്ള മരുന്ന് പോലും ഇന്നേവരെ കണ്ടെത്താനായിട്ടില്ലെന്നും അതിനെ ഒരു മത ശക്തിക്കും തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം പള്ളിയിൽ ഓതിയ വെള്ളം കൊണ്ടോ, ചാണക വെള്ളം കൊണ്ടോ, ഗംഗാ നദിയിലെ വെള്ളം കൊണ്ടോ, കുർബാന കൊണ്ടോ ഒന്നും തന്നെ ഈ മഹാവ്യാധിയെ തടയാനാകില്ലെന്നും അതിന് വേണ്ടത് നാം ശ്രദ്ധയോടെ യുക്തിയോടെ കാര്യങ്ങൾ മനസിലാക്കി സർക്കാരും ആരോഗ്യ വകുപ്പും നല്കുന്ന നിർദേശങ്ങൾ പാലിച്ചു മുന്നോട്ടു പോകുക എന്നുള്ളതാണെന്നും കിടിലൻ ഫിറോസ് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നു. ലൈവിന്റെ പൂർണരൂപം കാണാം…

എത്രപറഞ്ഞാലും മനസ്സിലാക്കാത്ത ചിലർ !!മലയാളികളെ നാണംകെടുത്തുന്നവർ !! ഒന്നുരണ്ടു കൂട്ടരോട് ചിലത് പറഞ്ഞേ മതിയാകു … ഈ ഘട്ടത്തിൽ എന്തുകൊണ്ട് കോവിഡിനെ പേടിക്കണം ?എന്തുകൊണ്ടാണ് ഇത്രമേൽ നിയന്ത്രണങ്ങൾ ?? ജാഗ്രതയോടെയിരിക്കാം, ഒരുമിച്ചു നിന്നു പോരാടാം, സാമൂഹിക അകലം പാലിക്കാം