ഉർവശി എന്ന നടി ഇല്ലായിരുന്നുവെങ്കിൽ താൻ ആ ചിത്രം ഒരിക്കലും ചെയ്യിലായിരുന്നു ; ഹിറ്റ് ചിത്രത്തെ കുറിച്ച് സത്യൻ അന്തിക്കാട്

ശ്രീനിവാസനും ഊർവ്വശിയും മാമുക്കോയയും ഇന്നസെന്റും തകർത്തഭിനയിച്ച സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് തലയണമന്ത്രം. വർഷങ്ങൾക്ക് ശേഷം തലയണമന്ത്രം എന്ന ചിത്രത്തെ പറ്റിയും അഭിനേതാക്കളെക്കുറിച്ചും വാചാലനാവുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രത്തിലെ ഉർവശിയുടെ കഥാപാത്രമായ കാഞ്ചനയുടെ അഭിനയമികവിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഉർവശി എന്ന നടിയുടെ അത്ഭുതമായ പ്രകടനമാണ് നമുക്ക് ആ സിനിമയിൽ കാണാൻ കഴിഞ്ഞത്. ഉർവശി എന്ന നടി ഇല്ലായിരുന്നുവെങ്കിൽ താൻ ആ ചിത്രം ഒരിക്കലും ചെയ്യിലായിരുന്നു. ഉർവശി എന്ന നടി ഉണ്ടാകുന്നത് വരെ ആ കഥ മാറ്റിവച്ചേനെ എന്നും സത്യൻ അന്തിക്കാട് പറയുന്നു. ആത്മാര്ഥതയോടെയും അർപ്പണബോധത്തോടെയും ഒരു നല്ല കഥയുടെ ഭാഗമാകാനാണ് ഉർവശി ശ്രമിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ കഥാപാത്രവും സ്വീകരിക്കാൻ അവർ തയ്യാറാണ്. അവർക്ക് സിനിമയോടുള്ള ആത്മാർത്ഥത മറ്റുള്ളവർ കണ്ടു പടികേണ്ടതാണെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
oorvashi
ഇന്നത്തെ കാലത്ത് തലയണമന്ത്രം പോലെയൊരു സിനിമയ്ക്ക് പ്രസക്തിയില്ല. കാഞ്ചനയെയും സുകുമാരനെയും കണ്ടാൽ ഇന്നത്തെ കാലത്ത് ആൾക്കാർ അയ്യേ എന്ന് പറയും. പല മാറ്റങ്ങളും സിനിമയിൽ വരുത്തേണ്ടതാണ് വന്നേക്കാം. അന്നത്തെക്കാലത്ത് ഉർവശി ചെയ്ത എല്ലാ കഥാപാത്രങ്ങളെയും ഇപ്പോൾ ചെയ്യാൻ കഴിയുന്നതായി എനിക്ക് തോന്നിയിട്ടുള്ളത് നടി അനുശ്രീയെ ആണ്. അത്രയ്ക്ക് ടാലെന്റ്റ് അനുശ്രീയ്ക്ക് ഉണ്ട്. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലൂടെ താരം അത് തെളിയിച്ചിട്ടുമുണ്ട്. ഏത് കഥാപാത്രവും ഒരു ബുദ്ധിമുട്ടും കൂടാണ്ട് ചെയ്യാൻ അനുശ്രീയ്ക്ക് സാധിക്കും. തലയണമന്ത്രം ഇപ്പോൾ അനുശീയുടെ രൂപത്തിൽ വേണമെങ്കിൽ കാണാം. എന്നാൽ ഊർവ്വശിക്ക് പകരം വയ്ക്കാൻ മറ്റൊരു നടിയില്ലെന്ന് സത്യൻ അന്തിക്കാട് പറയുന്നു. മലയാളത്തിലെ പ്രിയ നടിമാരിൽ ഒരാളാണ് ഉർവശി. ഇമോഷണൽ രംഗങ്ങൾ നന്നായി പ്രതിഫലിപ്പിക്കാൻ ഉർവശിക്ക് പ്രത്യേക കഴിവുണ്ട്. മൂക്കുത്തി അമ്മൻ, സൂരറൈ പോട്രൂ എന്നീ സിനിമകളിലെ ഉർവശിയുടെ പ്രകടനം ഇതിനോടകം തന്നെ ചർച്ചയായിരുന്നു.

Also Read  മോഹൻലാലിനെ മനസ്സിൽ കൊണ്ട് നടന്നത് കൊണ്ടാണ് കല്ല്യാണം കഴിക്കാത്തത് ഇപ്പോൾ കല്ല്യാണം കഴിക്കണമെന്ന ആഗ്രഹമില്ല ; ലക്ഷ്മി ഗോപാലസ്വാമി