മുംബൈ: ഊബർ ടാക്സി ഓട്ടത്തിന് വിളിച്ച ജയ്‌പൂർ സ്വദേശിയായ 23 വയസുകാരനായ ബപ്പാദിത്യ കാറിലിരുന്ന് ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണെന്നും ഇന്ത്യ കത്തിക്കുമെന്നും ഫോൺ സംഭാഷണത്തിന് ഇടയിൽ പറയുകയായിരുന്നു. തുടർന്ന് കാർ ഡ്രൈവറായ രോഹിത് ഗൗരവ് എ ടി എമിൽ പണമെടുക്കാൻ പോകുവാണെന്നു പറഞ്ഞുകൊണ്ടു ടാക്സി നിർത്തുകയും ഇറങ്ങിയ ശേഷം പോലീസിനെ വിളിച്ചു കാര്യം പറയുകയുമായിരുന്നു.
പോലീസെത്തി ബപ്പാദിത്യയെ അറെസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തു കലാപത്തിന് കോപ്പുകൂട്ടുന്നുവെന്നു ചൂണ്ടികാട്ടി പോലീസ് പ്രതിയ്ക്ക് എതിരെ നടപടിയെടുത്തു. ഷാഹീൻബാഗിൽ പൗരത്വ നിയമത്തെ എതിർത്തു കൊണ്ടു നടന്ന സമരവുമായി ബന്ധപ്പെട്ട് സുഹൃത്തിനോട് തീവ്രമായ രീതിയിൽ സംഭാഷണം നടത്തുകയായിരുന്നു പിടിയിലായ പ്രതി.