എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ചെന്നൈ: രാജ്യാന്തര ക്രിക്കറ്റിൽ നിന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇതു സംബന്ധിച്ചുള്ള കാര്യം അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രീമിയം ലീഗിലേക്ക് കളിക്കുന്നതിനായി തിരിച്ചു വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായ രീതിയിൽ തന്റെ വിരമിക്കൽ പ്രഖ്യാപിക്കുന്നത്.

നിലവിൽ ഐപിഎല്ലിന്റെ ഭാഗമായി ചെന്നൈ സൂപ്പർ കിംഗ്സ് സംഘടിപ്പിക്കുന്ന ക്യാമ്പിലാണ് ധോണി. ഇത്രയും കാലം തനിക്ക് നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നു. ഇന്നുമുതൽ ഞാൻ വിരമിച്ചതായി കണക്കാക്കണമെന്നാണ് ധോണി ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2007 ലെ ട്വന്റി ട്വന്റി ലോകകപ്പ്, 2011 ലെ ഏകദിന ലോകകപ്പ്, 2013 ലെ ചാമ്പ്യൻസ് ട്രോഫി കിരീടങ്ങളും ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. കൂടാതെ ഐ സി സിയുടെ ഈ മൂന്നു കിരീടങ്ങളും നേടിയിട്ടുള്ള ഇന്ത്യയുടെ ഒരേയൊരു നായകൻ കൂടിയാണ് ധോണി.

Also Read  ടോക്കിയോ ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ കടന്നു