കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് എം എ ബേബി മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ ചിലകാര്യങ്ങൾ എഴുതാഞ്ഞ സംഭവത്തിൽ ട്രോൾ രീതിയിലുള്ള പ്രതികരണവുമായി അഡ്വ ജയശങ്കർ.
കോവിഡ് 19നും തീവ്ര മുതലാളിത്തത്തിൻ്റെ സാമ്പത്തിക നയങ്ങൾക്കും എതിരായ സൈദ്ധാന്തിക യുദ്ധം രണ്ടാം ഘട്ടത്തിൽ പ്രവേശിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ അമേരിക്ക അടക്കമുള്ള മുതലാളിത്ത സാമ്രാജ്യത്വ ശക്തികൾ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്നും ക്യൂബയും വിയറ്റ്‌നാമും കേരളവും സോഷ്യലിസ്റ്റ് രീതികളിൽ എങ്ങനെ ചെറുത്തു നില്ക്കുന്നുവെന്നും വിശദീകരിക്കുന്ന സഖാവ് എംഎ ബേബിയുടെ ലേഖനം ഇന്ന് മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ വന്നിട്ടുണ്ട്.
കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയ ഒരാൾക്കു പോലും കോവിഡ് ബാധിക്കാതെ വൈറസിനെ തോൽപ്പിച്ചോടിച്ചു എന്ന കാര്യം ലേഖനത്തിൽ കാണുന്നില്ല. ബേബി എഴുതാൻ മറന്നതോ സ്ഥലപരിമിതി നിമിത്തം പത്രാധിപർ വെട്ടി മാറ്റിയതോ എന്ന് വ്യക്തമല്ല.