എആർ റഹ്‌മാൻ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ ; കോടതി നോട്ടീസ് അയച്ചു

സംഗീത സംവിധായകൻ എ. അർ റഹ്മാന് എതിരെ നികുതി തട്ടിപ്പ് കേസിൽ വകീൽ നോട്ടീസ്. മദ്രാസ് കോടതിയാണ് നോട്ടീസ് അയച്ചത്. 3.5 കോടി രൂപ എ.അർ റഹ്മാന് ഫൌണ്ടേഷൻ അക്കൗണ്ടിലേക്ക് വക മാറ്റിയത് കണ്ടെത്തിയ ആദായ വകുപ്പ് അധികൃതർ നൽകി അപ്പീലിലാണ് കോടതി നോട്ടീസ് അയച്ചത്. ലിമ്പ്ര മൊബൈൽസ് എന്ന കമ്പനിക്ക് റിങ് ട്യൂൺ കമ്പോസ് ചെയ്ത പ്രതിഫലമാണ് എ.അർ റഹ്മാന് വകമാറ്റിയത്.

കമ്പനി നൽകിയ പണം നികുതി വെട്ടിക്കാനായി ഫൌണ്ടേഷൻ അകൗണ്ടിലേക്ക് മാറ്റിയതായി വകുപ്പ് കണ്ടെത്തുകയായിരുന്നു തുടർന്ന് 2015 ൽ ആദായ വകുപ്പ് നികുതി വെട്ടിപ്പ് കേസ് റിപ്പോർട്ട്‌ ചെയ്യുകയായിരിന്നു. 2010 ലാണ് ലിബ്ര മൊബൈസിനായി എ.അർ റഹ്മാന് റിങ് ട്യൂൺ കമ്പോസ് ചെയ്തത്.