കോഴിക്കോട് : വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്പന നടത്തുന്ന സംഘത്തിലെ കണ്ണിയായ യുവതി അറസ്റ്റിൽ. ചേവായൂർ സ്വദേശിനി അമൃത തോമസ് (33) ആണ് അറസ്റ്റിലായത്. യുവതിയുടെ കൈയിൽ നിന്നും മാരക മയക്ക് മരുന്ന് ഗുളികകൾ പോലീസ് പിടിച്ചെടുത്തു.
മാരക മയക്ക് മരുന്നായ എക്സ്റ്റസിയുടെ പതിനഞ്ച് ഗുളികകൾ യുവതിയുടെ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. റിസോർട്ടുകളിൽ നിശാ പാർട്ടികൾക്ക് ഗോവയിൽ നിന്നുമാണ് ഇത്തരം മാരക മയക്ക് മരുന്നുകൾ സംസ്ഥാനത്ത് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വൻ ലഹരിമരുന്ന് സംഘങ്ങൾ കോഴിക്കോട് നഗരത്തിൽ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഫറോക് റേഞ്ച് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.