എടാ കൊറോണേ നീ ഞങ്ങളെ ഒരു ചുക്കും ചെയ്യില്ല ; നാല് വയസുകാരന്റെ വീഡിയോ വൈറലാവുന്നു

കൊറോണ വൈറസിനെതിരെ എല്കെജിയിൽ പഠിക്കുന്ന അനിയനെ വച്ച് എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ചേട്ടൻ സംവിധാനം ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൊറോണ പകരാനുള്ള സാധ്യതയും പകരാതിരിക്കാനുള്ള മുന്കരുതലുമാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ ധനമന്ത്രി തോമസ് ഐസക്ക് ഫേസ്‌ബുക്കിൽ പങ്കുവച്ചു.

എൽകെജിയിൽ പഠിക്കുന്ന നിരാജിനെയും എട്ടാം ക്ലാസ്സിൽ പഠിക്കുന്ന നിരഞ്ജനെയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കൊറോണ ഭീതി പടർത്തുന്ന സാഹചര്യത്തിൽ ഇത്തരം വീഡിയോ കുട്ടികളുടെ ഇടയിൽ അവബോധം വളർത്താൻ സഹായകമാകുമെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു.