എടിഎം ൽ നിന്നും എത്ര തവണ വേണമെങ്കിലും പണം പിൻവലിക്കാം ; പരിധി എടുത്ത് കളഞ്ഞ് എസ്ബിഐ

എസ്ബിഐ അകൗണ്ട് ഉടമകൾക്ക് സന്തോഷ വാർത്ത എസ്ബിഐ എടിഎം ൽ നിന്നും എത്ര തവണ വേണമെങ്കിലും പണം പിൻവലിക്കാം. പണം പിൻവലിക്കുമ്പോൾ ഈടാക്കുന്ന നിരക്കുകൾ ജൂൺ 30 വരെ പിൻവലിക്കുന്നതായി എസ്ബിഐ വ്യക്തമാക്കി. എസ്ബിഐയുടെ വെബ്‌സൈറ്റ് വഴിയാണ് വിവരം അറിയിച്ചത്.

സേവിങ് അകൗണ്ടുകൾക്ക് എട്ട് തവണ നിരക്ക് കൂടാതെ പണം പിൻവലിക്കാൻ മാത്രമായിരുന്നു ഇത് വരെ അനുവദിച്ചിരുന്നത്. മെട്രോ നഗരങ്ങളിൽ അല്ലെങ്കിൽ പ്രത്യേക നിരക്കുകൾ കൂടാതെ 10 സൗജന്യ ഇടപാടുകൾ നടത്താം. പരിധിക്ക് ശേഷം ഓരോ ഇടപാടിനും 20 രൂപയും ജി എസ് ടിയും സാമ്പത്തികേതര ഇടപാടിന് എട്ട് രൂപയും ജി എസ് ടിയുമാണ് ഈടാക്കിയിരുന്നത്. കൊറോണയുടെ സാഹചര്യത്തിൽ മിനിമം ബാലൻസ് നിബന്ധന എസ് ബി ഐ ഒഴിവാക്കിയിരുന്നു. എസ് എം എസ് ചാർജും എടുത്തുകളഞ്ഞിരുന്നു.