എടിഎം ൽ നിന്ന് പണം പിൻവലിച്ച യുവാവിന് ലഭിച്ചത് പിൻവലിച്ച തുകയുടെ ആറിരട്ടി

എ ടി എമ്മിൽ നിന്ന് 2000 രൂപയെടുത്ത ആൾക്ക് ലഭിച്ചത് 12000രൂപ. കലൂരില്‍ ഓഡിറ്റ് ഡയറക്ടര്‍ ജനറല്‍ ഓഫിസില്‍ സീനിയർ ഓഡിറ്റർ ആയി ജോലിചെയ്യുന്ന കെന്നഡിമുക്ക് സ്വദേശി വി.എം. മഞ്ജുവിനാണ് കെന്നടിമുക്കിലെ ഫെഡറൽ ബാങ്ക് എ ടി എമ്മിൽ നിന്ന്  രണ്ടായിരം രൂപക്ക് പകരം പന്ത്രണ്ടായിരം രൂപ ലഭിച്ചത്.

ആദ്യം രണ്ടായിരം രൂപ അടിച്ചപ്പോൾ 10000രൂപയും പിന്നീട് 2000രൂപയുമായി രണ്ടു തവണയായാണ് പൈസ വന്നത്. ബാങ്കിൽ അറിയിച്ചപ്പോൾ സാങ്കേതിക തകരാറു മൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്നും ബാലൻസ് തുക ബാങ്കിൽ ഏല്പിക്കാനും അറിയിച്ചു