KERALA NEWSഎട്ടാം ക്ലസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എട്ടാം ക്ലസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

chanakya news

ഓച്ചിറ : എട്ടാം ക്ലസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ . അഴിക്കൽ സ്വദേശി ദുർഗാദാസാണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം ശിശു ക്ഷേമ സമിതിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയും തുടർന്ന് പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

- Advertisement -

പീഡനത്തിന് ശേഷം പ്രതി പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി തുടർന്ന് റിമാൻഡ് ചെയ്തു.