കാസർഗോഡ് : എട്ടാം ക്ലാസ് വിദ്യാർത്ഥിനി വീടിനുമുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ അധ്യാപകനെതിരെ ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്. മേൽപറമ്പ് സ്വദേശിയായ സഫ ഫാത്തിമയുടെ മരണത്തിനുത്തരവാദി സഹദിയ സ്കൂളിലെ അധ്യാപകൻ ഉസ്മാൻ ആണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ഓൺലൈൻ ക്ലാസിന്റെ മറവിൽ ഉസ്മാൻ പെൺകുട്ടിയോട് പ്രണയം നടിച്ച് ചാറ്റ് ചെയ്തതായും, പ്രണയക്കുരുക്കിൽ പെടുത്തിയതായും കുടുംബം ആരോപിക്കുന്നു.
ഇൻസ്റ്റാഗ്രാമിലൂടെ അധ്യാപകൻ അയച്ച മെസേജുകൾ ശ്രദ്ധയിൽപെട്ട പെൺകുട്ടിയുടെ കുടുംബം പെൺകുട്ടിയെ ചാറ്റ് ചെയ്യുന്നതിൽ നിന്നും വിലക്കിയതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. പന്ത്രണ്ട് വയസുകാരിയായ പെൺകുട്ടിയോട് ചാറ്റ് ചെയ്ത അധ്യാപകനെതിരെ സ്കൂൾ മാനേജ്മെന്റിന് രഹസ്യമായി പരാതി നൽകിയിരുന്നു.