എട്ടുമണി കഴിഞ്ഞാൽ മദ്യപിച്ചു ബോധമില്ലാത്ത സ്ത്രീയാണ് അരുന്ധതി റോയിയെന്ന് അഡ്വ ജയശങ്കർ: പരാതിയുമായി എസ്.എഫ്.ഐ

കൊച്ചി: അരുന്ധതി റോയിക്കെതിരെ രൂക്ഷവിമർശനവുമായി അഡ്വ ജയശങ്കർ. രാത്രി എട്ട് മണി കഴിഞ്ഞാൽ കടുത്ത മദ്യപാനിയും തലയ്ക്കു വെളിവില്ലാത്ത സ്ത്രീയുമാണെന്നു അഡ്വ ജയശങ്കർ. എറണാകുളം ലോ കോളേജിൽ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ കോളേജ് വിദ്യാർത്ഥികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മഹാത്മാ ഗാന്ധിയുടെ പ്രസിദ്ധീകരണമായ നവജീവനിൽ ജാതി വ്യവസ്ഥയയുമായി ബന്ധപ്പെട്ടുള്ള പരാമർശവുമായി ബന്ധപ്പെട്ട് വേദിയിലേക്ക് ചോദ്യം ഉയർന്നപ്പോൾ അഡ്വ ജയശങ്കർ എവിടെയേലും കേട്ട കാര്യങ്ങൾ വെച്ചുകൊണ്ട് വിലയിരുത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു. അരുന്ധതി റോയ് ഇതിനെ കുറിച്ചു തന്റെ സെഷനിൽ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞപോളാണ് അരുന്ധതി റോയിയെ അഡ്വ ജയശങ്കർ രൂക്ഷമായി വിമർശിച്ചത്. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന് ചൂണ്ടികാട്ടി എസ് എഫ് ഐ പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

  ഹിമാചലിലെ കനൽത്തരിയും കെട്ടു ; സിറ്റിംഗ് സീറ്റിൽ പോലും സിപിഎം ന് ദയനീയ പരാജയം

Latest news
POPPULAR NEWS