തിരുവനന്തപുരം : എട്ട് മാസം മുൻപ് വിവാഹിതയായ പത്തൊൻപത് വയസുകാരിയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല വെൺകുളം സ്വദേശി ശ്രുതിയെയാണ് ശനിയാഴ്ച രാത്രി വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷമാണ് ശ്രുതി ജീവനൊടുക്കിയത്.
എട്ട് മാസം മുൻപാണ് ശ്രുതി വിവാഹിതയായത്. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് അനന്ദു വിദേശത്തേക്ക് പോകുമ്പോൾ ശ്രുതിയെ സ്വന്തം വീട്ടിൽ നിർത്തിയാണ് പോയത്. ജീവിതത്തിൽ മനസമാധാനം ഇല്ലെന്നും ഭർത്താവ് അനന്ദു പാവമാണെന്നും ശ്രുതിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർതൃ വീട്ടിൽ ശ്രുതിക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
അതേസമയം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ശ്രുതിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രി നടപടികൾക്ക് ശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും . വിവരമറിഞ്ഞ ഭർത്താവ് അനന്ദു വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചു.