എട്ട് വർഷം മുൻപ് അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു ; സംവിധായകന് നന്ദി പറഞ്ഞ് അനുശ്രീ

ഫഹദ്‌ഫാസിൽ ചിത്രമായ ഡയമണ്ട് നക്ലസ്സിലൂടെ സിനിമയിലെത്തിയ താരമാണ് അനുശ്രീ. റിയാലിറ്റി ഷോയിലെ പ്രകടനത്തിന് ശേഷമാണ് ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നക്ലസ്സിൽ അനുശ്രീ അഭിനയിക്കുന്നത്. എന്നാൽ ഇപ്പോൾ ലാൽ ജോസിന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അനുശ്രീ. ഡയമണ്ട് നക്ലസ്സിൽ അവസരം നൽകിയതിന് ലാൽ ജോസിന് നന്ദി അറിയിച്ചുകൊണ്ടുള്ള അനുശ്രീയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ.

@laljosemechery എന്ന സംവിധായകനിലൂടെ ….എന്റെ ലാൽ സാർ എനിക്ക് നൽകിയ അവസരത്തിലൂടെ..സിനിമ എന്ന മായാലോകത്തിലേക്കു ഞാൻ വന്നിട്ടു 8വർഷം…എന്റെ ആദ്യ സിനിമ റിലീസ് ആയതു 8വർഷം മുന്നേ ഉള്ള ഈ ദിവസം ആണ്‌ …ലൊക്കേഷനിലേക്ക് ഞാൻ ആദ്യം ചെന്ന നിമിഷം,എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം ,ആദ്യമായി ഡബ്ബിങ് ചെയ്തത്,തീയേറ്ററിൽ എന്നെ ഞാൻ ആദ്യമായി കണ്ടത് എല്ല്ലാം എല്ലാം എല്ലാം ഇപ്പഴും മനസ്സിൽ ഉണ്ട് ..എല്ലാവരോടും ഒരുപാട് നന്ദി ..എന്നെ സ്നേഹിച്ചതിനും സപ്പോർട്ട് തന്നതിനും …പ്രത്യേകിച്ച് ലാൽസാറിനോട് ..ലാൽ സാർ..അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു …ഒരുപാടു ഒരുപാടു നന്ദി അങ്ങയോടാണ് !!!thanku so much sir…Luv u..

Also Read  തട്ടമിടാത്ത എത്രയോ മുസ്‌ലിം നടിമാരുണ്ട് എന്റെ ശരീരം മാത്രം ശ്രദ്ധിച്ച് കുറ്റം പറയുന്നത് എന്തിനെന്ന് അൻസിബ