എത്ര വലിയ പാമ്പായാലും മോഹൻ സാർ കീഴടക്കും ; താരത്തിന്റെ ഹോബി കേട്ട് ആരാധകർ ഞെട്ടലിൽ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് വാനമ്പാടി എന്ന പരമ്പരയിൽ കൂടി പരിചിതനായ താരമാണ് സായി കിരൺ. താരം അവതരിപ്പിക്കുന്ന മോഹൻ സാർ എന്ന കഥാപാത്രം വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പാട്ടുപാടുന്ന കലാകാരന്റെ വേഷം അഭിനയിക്കുന്ന താരം യഥാർത്ഥത്തിൽ പ്രശസ്‌ത ഗായിക പി സുശീലയുടെ ചെറു മകൻ കൂടിയാണ്. തെലുങ്ക് സിനിമയിൽ സജീവമായിരുന്ന താരം ഇപ്പോൾ സീരിയിലാണ് തിളങ്ങി നിൽക്കുന്നത്.

എന്നാൽ അഭിനയത്തിന് പുറമെ വേറൊരു മേഖലയിലും താരം ശ്രദ്ധേയമാണ്. ശിവ ഭക്തനായ സായി കിരൺ നാട്ടിൽ എത്തുന്ന പാമ്പുകളെ പിടിച്ചു കാട്ടിൽ കൊണ്ട് വിടുന്നതും ഒരു ഹോബിയാണ്. ചെറുപ്പകാലം മുതൽ ഇ ശീലം തുടരുന്ന സായി കിരൺ ഇതുവരെ മൂവായിരത്തിൽ അധികം പാമ്പുകളെ പിടി കൂട്ടിയിട്ടുണ്ട്. തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജുനയുടെ വീട്ടിൽ നിന്നും താരം ഇത്തരത്തിൽ പാമ്പിനെ പിടികൂടിയിട്ടുണ്ട്.

Also Read  തുളസിക്കതിർ നുള്ളിയെടുത്ത് കണ്ണന്നൊരു മാലയ്ക്കായ് എന്ന ഗാനം വ്യെത്യസ്തമായ രീതിയിൽ ആലപിച്ചു അട്ടപ്പാടിയിൽ നിന്നുള്ള അച്ഛനും മകളും

കോളേജിൽ പഠിക്കുന്ന സമയത്ത് സുഹൃത്തായ രാജ് കുമാർ തുടങ്ങിയ ഫ്രണ്ട്‌സ് ഓഫ് സ്നേക്സ്‌ സൊസൈറ്റിയുടെ ഭാഗമായാണ് താരം പാമ്പുകളെ കുറിച്ച് പഠിക്കാൻ തുടങ്ങിത്. നാഗപഞ്ചമി ദിനത്തിൽ താരം പങ്കുവെച്ച കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്. പാമ്പുകൾ മാത്രമല്ല ദൈവ സൃഷ്ടിയെന്നും എല്ലാ ജീവജാലങ്ങളും അങ്ങനെ തന്നെയാണെന്നും അതിനാൽ നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്ന പോലെ എല്ലാത്തിനെയും സംരക്ഷിക്കണമെന്നും ഒന്നിന്റെയും ജീവൻ കവർന്ന് എടുക്കരുതെന്നും താരം പറയുന്നു.