മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് കയറി വന്ന നായികയാണ് നയൻതാര. ഏതുതരം വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു അന്യഭാഷകളിലടക്കം കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് താരം ഇപ്പോൾ. തമിഴിലും തെലുങ്കിലും ഒരുപോലെ അവസരങ്ങൾ താരത്തെ തേടിയെത്തി. താരത്തിന്റെ ഡേറ്റിനായി സിനിമാലോകം കാത്തുനിൽക്കുന്ന അവസ്ഥയാണ് പിന്നീട് കണ്ടത്. സിനിമയിലെത്തിയ കാലം മുതൽ ഏറെയും ചർച്ച വിഷയമായത് താരത്തിന്റെ പ്രണയമായിരുന്നു. ചിമ്പുവും പ്രഭുദേവയും ഉൾപ്പെടെ ചില മുൻനിര നായകരുമായി നയൻസ് പ്രണയത്തിലാണെന്നുള്ള നിരവധി ഗോസിപ്പികളും ഉയർന്നു വന്നിരുന്നു.
താരത്തിന്റെ വിവാഹം നീണ്ടുപോവുന്നത് എന്തുകൊണ്ടാണ് എന്നുള്ള സംശയമാണ് വീണ്ടും ഉയർന്നു വന്നിരിക്കുകയാണ്. നടൻ വിഘ്‌നേശ് ശിവനുമായി താരം പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ ഇതിനോടകം സിനിമാലോകത്തുടനീളം പരന്നു കഴിഞ്ഞു. എപ്പോഴാണ് വിവാഹം എന്ന് മാത്രമാണ് എല്ലാവർക്കും അറിയാനുള്ളത്. നാനും റൗഡി താൻ എന്ന ചിത്രത്തിനിടെ ആണ് ഇരുവരും പ്രണയത്തിലാവുന്നത്. സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന താര വിവാഹമായിരിക്കും ഇവരുടേത്. എന്തകൊണ്ട് വിവാഹം വൈകുന്നു എന്നുള്ളതിന് ഒരു ദേശിയ അവാർഡ് കിട്ടിയതിനു ശേഷം മാത്രമേ വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നുള്ളു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. എന്നാൽ വിവാഹത്തെക്കുറിച്ചും താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തിൽ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങൾക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭർത്താവാകാം, ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവുമെന്നായിരുന്നു നയന്‍താര പറഞ്ഞത്. എന്നാൽ വിവാഹത്തെക്കുറിച്ചു വിഘ്‌നേഷിന്റെ പ്രതികരണം.
ഏതാണ്ട് 22 തവണ ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ ഈ വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണം എന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണം എന്ന് പദ്ധതിയുണ്ട്. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്.മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാമെന്നായിരുന്നു വിഘ്നേഷ് അറിയിച്ചത്.