Thursday, December 7, 2023
-Advertisements-
KERALA NEWSഎനിക്കു ബാധിച്ചത് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ്: ജനീലിയ

എനിക്കു ബാധിച്ചത് ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ്: ജനീലിയ

chanakya news
-Advertisements-

തെന്നിന്ത്യൻ നടി ജനീലീയ ഡിസൂസയ്കും കോവിഡ് ബാധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. ജനീലീയ തന്നെയാണ് ഇ കാര്യം ആരാധകരോട് പങ്കുവെച്ചത്. കോവിഡ് പരിശോധന നടത്തിയത് മൂന്ന് അഴ്ച മുൻപാണെന്നും കോവിഡ് പോസിറ്റീവാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ജനീലീയ പങ്കുവെയ്ക്കുന്നു.

-Advertisements-

കോവിഡ് വൈറസിൽ നിന്നും താൻ രോഗ മുക്തി നേടിയെന്നും തനിക്ക് കൊറോണ വൈറസ് സ്ഥിരകരിച്ചെങ്കിലും രോഗ ലക്ഷണങ്ങൾ ഒന്നും പ്രകടമാക്കിയില്ലന്നും 21 ദിവസം ഐസോലേഷനിൽ കഴിഞ്ഞതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതെന്നും താരം പങ്കുവെയ്ക്കുന്നു. ടെക്‌നോളജി വളർന്നെങ്കിലും ഒറ്റപ്പെടൽ ഇല്ലാതെയാകാൻ കഴിയില്ലെന്നും രോഗം മാറിയത് ദൈവാനുഗ്രമഹമായി കാണാനുവെന്നും ജനീലീയ പറയുന്നു.

സ്നേഹിക്കുന്നവർക്കും, കുടുംബത്തിനും ഒപ്പം തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആളുകൾ നൽകിയ സ്നേഹമാണ് തന്റെ കരുതെന്നും ജനീലീയ പറയുന്നു. പരിശോധനകൾ നടത്തിയും, നല്ല ആഹാരം കഴിച്ചും, ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ കൊറോണയെ തടയാൻ കഴിയൂ ഇന്നും ജനീലീയ കൂട്ടിച്ചേർത്തു.

-Advertisements-