പത്രസമ്മേളനത്തിൽ തനിക്ക് ഉണ്ടായ അനുഭവവും അവിടെ നടന്ന സംഭവത്തിന്റെ സത്യാവസ്ഥയെ വിവരിച്ചുകൊണ്ട് ഡോ ടി പി സെൻകുമാർ രംഗത്ത്. തന്നെ കുറിച്ച് തികച്ചും തെറ്റായ രീതിയിലുള്ള കാര്യങ്ങളാണ് മാധ്യമ പ്രവർത്തകർ നടത്തുന്നതെന്നും, വാർത്ത സമ്മേളനത്തിന്റെ മുഴുവൻ വീഡിയോകളും ഓഡിയോകളും പരിശോദിച്ചാൽ എന്താണ് നടന്നതെന്നതിനെ കുറിച്ച് സത്യാവസ്ഥ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഗതിയിൽ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കാറില്ലന്നും മുൻപിലുള്ള കസേരകളിൽ ഇരിക്കാറാനുള്ളതെന്നും, എന്നാൽ അതിലൊരു മാധ്യമപ്രവർത്തകൻ എഴുനേറ്റ് ശ്രീ രമേശ് ചെന്നിത്തല പറഞ്ഞതിനെ പറ്റി ഉത്തരം പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും ടി പി സെൻകുമാർ പറയുന്നു. ഇത് ആ വിഷയത്തെ കുറിച്ചുള്ളതല്ലന്നും എസ് എൻ ഡി പിയെ കുറിച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ആ വ്യെക്തി ശബ്ദം കൂട്ടി വീണ്ടും ചോദിക്കുകയും ചെയ്തന്നും ടി പി സെൻകുമാറിന്റെ കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം
16.01.2020 ല്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്നത്)KUWJ യുടെ ഭാരവാഹികള്‍ എന്ന നിലയില്‍ ചിലര്‍ എന്നെപ്പറ്റി 16.01.2020 ന് തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തെ പറ്റി തികച്ചും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഒന്നാമതായി അവിടെ നടന്നത് മുഴുവന്‍ എന്താണെന്ന് വീഡിയോ/ഓഡിയോ റെക്കോര്‍ഡിംഗ് ഉള്ളതാണ്. ഒരു പത്രസമ്മേളനം നടത്തുമ്പോള്‍ ആ വിഷയത്തില്‍ മാത്രമെ സാധാരണ ഗതിയില്‍ വിഷയം അവതരിപ്പിച്ചതിനുശേഷം ചോദ്യങ്ങളുണ്ടാകൂ.
മാത്രമല്ല, മറ്റു വിഷയങ്ങളിലേയ്ക്ക് ചോദ്യങ്ങളുണ്ടായാല്‍ പത്രസമ്മേളനം വിളിച്ചിരിക്കുന്നവരുടെ സമ്മതപ്രകാരം മാത്രമെ അത്തരമൊരു വിഷയത്തിലേയ്ക്ക് കടക്കാനാവുക. ഇതുമാത്രമല്ല, പത്രസമ്മേളനം നടത്തുന്നതിനിടയ്ക്കുവെച്ച് ചോദ്യങ്ങള്‍ ഒരു പത്രപ്രവര്‍ത്തകനും ചോദിക്കാറില്ല. മാത്രമല്ല, അവിടെ വീഡിയോ ക്യാമറകള്‍ ഉണ്ടെങ്കില്‍ അതിനു മുന്‍പിലായുള്ള കസേരകളിലാണ് പത്രപ്രവര്‍ത്തകര്‍ ഇരിക്കാറുള്ളത്. ڔ16.01.2020ല്‍ എസ്എന്‍ഡിപിയെക്കുറിച്ചും അതിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചുള്ള ഒരു പത്രസമ്മേളനമാണ് ഏകദേശം 11.45 മണിയോടെ ഞാനും ശ്രീ.സുബാഷ് വാസുവും ചേര്‍ന്ന് തുടങ്ങിയത്.
എന്നാല്‍ ഞാന്‍ സംസാരിക്കുന്നതിനിടയില്‍ ക്യാമറക്കാരുടെ ഇടയില്‍ നിന്നിരുന്ന ഒരാൾ ശ്രീ .രമേഷ് ചെന്നിത്തല പറഞ്ഞതിനെപ്പറ്റി ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടു. ഈ പത്രസമ്മേളനം അതേപ്പറ്റി അല്ലായെന്നും ഇത് എസ്എന്‍ഡിപിയെ സംബന്ധിച്ചുള്ളതുമാണ് എന്ന് ഞാന്‍ മറുപടി നല്‍കിയതാണ്. വീണ്ടും ആ വ്യക്തി ശബ്ദം കൂട്ടി ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ താങ്കളുടെ പേരെന്താണ്? താങ്കള്‍ പത്രപ്രവര്‍ത്തകനാണോ എന്നാണ് ഞാന്‍ ചോദിച്ചത്. കാരണം പത്രപ്രവര്‍ത്തകര്‍ പാലിക്കേണ്ട മര്യാദകള്‍ പാലിച്ചല്ല അയാള്‍ എന്‍റെ പത്രസമ്മേളനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. എങ്കിലും അയാള്‍ക്ക് നിര്‍ബന്ധമായും ഉത്തരം വേണമെന്ന് പറഞ്ഞപ്പോള്‍ പത്രപ്രവര്‍ത്തകര്‍ ഇരിക്കുന്ന നടുഭാഗത്തേയ്ക്ക് ധൈര്യമായി കടന്നു വന്ന് ചോദ്യം ചോദിക്കുവാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അതിനു തുനിയാതെ ക്യാമറകളുടെ പുറകില്‍ കൂടി അയാള്‍ പുറത്തെ വാതിലില്‍ കൂടി പുറത്ത് കടന്നു. അപ്പോള്‍ ക്യാമറകളുടെ ഇടയില്‍ നിന്നും അയാള്‍ മദ്യപിച്ചിട്ടുള്ള ആളാണ് എന്ന് ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.
പുറത്തു കടന്ന അയാള്‍ മുന്‍വശത്തെ വാതിലില്‍ കൂടി നേരെ എന്‍റെ പോഡിയത്തിലേയ്ക്ക് ചാടിക്കയറി. അയാള്‍ വീഴാന്‍ പോകുന്നത് കണ്ടും, പ്രത്യേകിച്ചും പുറകില്‍ നിന്നും ചിലര്‍ അയാള്‍ മദ്യപിച്ചിട്ടുളളതാണ് എന്ന് പറയുന്നതും കേട്ട് ഞാന്‍ ടിയാനോട് ചോദിച്ചു, നിങ്ങള്‍ മദ്യപിച്ചിട്ടുള്ള ആളാണോ?? എന്ന്. അപ്പോള്‍ അയാള്‍, ഞാന്‍ സര്‍ക്കാര്‍ അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകന്‍ ആണെന്നും പറഞ്ഞ് ഒരു കാര്‍ഡ് കഴുത്തില്‍ തൂക്കിയിട്ട് അതിലേയ്ക്ക് ചൂണ്ടിക്കാട്ടി. ഞാന്‍ അയാളോട് താഴെയിറങ്ങി നിന്ന് അല്ലെങ്കില്‍ ഇരുന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ അവിടെയുണ്ടായിരുന്ന ഏതോ രണ്ടുപേര്‍ ഇയാളെ ആ റൂമില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ڔഞാന്‍ അവിടെയിരുന്ന് – അയാളെ പുറത്താക്കരുത് എന്നും അയാളുടെ ഏത് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാമെന്നും നല്ല ശബ്ദത്തില്‍ തന്നെ പറഞ്ഞു. അതിനുശേഷം അയാള്‍ കസേരയില്‍ ഇരിക്കുകയും എന്നോട് ആദ്യം ചോദിച്ച ചോദ്യം ആവര്‍ത്തിക്കുകയും ചെയ്തു.
ഞാന്‍ പറഞ്ഞ മറുപടി ചെന്നിത്തല പരാമര്‍ശത്തില്‍ ഇരിങ്ങാലക്കുടയില്‍വെച്ച് ഞാന്‍ കൃത്യമായ മറുപടി നല്‍കിയിരുന്നെന്നും, ഒരു ഏഴാം കൂലി ഉപയോഗിച്ച് ഇപ്പോള്‍ ചെന്നിത്തല ഇറക്കിയ കാര്‍ഡിനെ വെട്ടുകയാണെന്നും, ഇനി എട്ടാം കൂലിയോ മറ്റ് ട്രമ്പ് കാര്‍ഡുകളോ ഉപയോഗിക്കണമോയെന്ന് ചെന്നിത്തല തീരുമാനിക്കട്ടെ എന്നു പറഞ്ഞ കാര്യവും, ഒരു സാമാന്യ പത്രപ്രവര്‍ത്തകനാണെങ്കില്‍ സാമാന്യം ബുദ്ധിയും അറിവും ഉണ്ടാകുമെന്നും, അതാത് സമയം നടക്കുന്ന ഇത്തരം കാര്യങ്ങളെപ്പറ്റി അറിഞ്ഞിരിക്കണമെന്നും പറഞ്ഞു. മാത്രമല്ല, ഇതിനിടയില്‍ അവിടെയുണ്ടായിരുന്ന പത്രപ്രവര്‍ത്തകരില്‍ ചിലര്‍ എന്‍റെ അടുത്ത് വന്ന് ടിയാന് ക്യാന്‍സറിന്‍റെ അസുഖമുണ്ടെന്നും അതിനുള്ള മരുന്നു കഴിക്കുന്നതുകൊണ്ടാണ് വീഴാന്‍ പോകുന്നതുപോലെ നടക്കുന്നത് എന്നും അറിയിച്ചു.
ഇതെല്ലാം വീഡിയോയില്‍ കൃത്യമായി കാണാവുന്നതാണ്. ഞാന്‍ ടിയാനെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിച്ചിരുന്നുവെങ്കില്‍ എങ്ങനെയാണ് അയാള്‍ അവിടെയിരുന്ന് വീണ്ടും എന്നോട് ചോദ്യങ്ങള്‍ ചോദിച്ചത്? ഞാന്‍ കൊടുത്ത മറുപടിക്കുശേഷം വീണ്ടും ഒന്നും ചോദിക്കാതിരുന്നത്? പത്രസമ്മേളനം കഴിഞ്ഞിറങ്ങുമ്പോള്‍ ചില മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ വിവരം അനുസരിച്ച് ഞാന്‍ കടവില്‍ റഷീദ് എന്നു പറയുന്ന ആ വ്യക്തിയുടെ അടുത്ത ചെന്ന് താങ്കള്‍ ഒരു ക്യാന്‍സര്‍ രോഗിയാണ് എന്നതിനെപ്പറ്റി അറിയില്ലായിരുന്നുവെന്നും, പോഡിയത്തില്‍ ചാടിക്കയറി എന്‍റെയടുത്തേയ്ക്ക് വീഴാന്‍ പോയതുകൊണ്ടാണ് താങ്കള്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചതെന്നും പറഞ്ഞ് ഷേയ്ക്ക് ഹാന്‍ഡ് കൊടുത്താണ് പിരിഞ്ഞത്. ഇത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി കാണാം.
ഇതിനുശേഷമാണ് ഗഡണഖ യുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസൃതമായി ചില നേതാക്കള്‍ എല്ലാം വളച്ചൊടിക്കാന്‍ തുടങ്ങിയത്. KUWJ യുടെ അംഗങ്ങളെല്ലാം ഇവരുടെ രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരാണെന്നോ, അവരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരാണോ എന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് വളരെ നല്ല ബന്ധമുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുണ്ട്. എത്രയോ വര്‍ഷങ്ങളായി എന്നെ അറിയുന്നവരുമുണ്ട്.
മാധ്യമപ്രവര്‍ത്തകരുടെ ഒരു ഔദാര്യത്തിനും ആരെയും ഞാന്‍ സമീപിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ ചെയ്യുന്ന നല്ല ജോലികളില്‍ വളരെയധികം മാധ്യമപ്രവര്‍ത്തകര്‍ എനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. അപ്പോഴും ചെറിയ ഒരു വിഭാഗം കള്ളക്കഥകള്‍ മെനഞ്ഞുപോലും, അരയനായ ഞാന്‍ മലയരയന്‍ വിഭാഗത്തില്‍ വ്യാജമായി ഐപിഎസ് നേടി എന്നുവരെ പ്രചരിപ്പിച്ചവരുമുണ്ട്. അതിന്‍റെയെല്ലാം സത്യം മനസ്സിലാക്കിയ മാനേജ്മെന്‍റ് എന്തും ചെയ്യാന്‍ തയ്യാറായപ്പോള്‍ ആ വാര്‍ത്തകള്‍ അതേ രീതിയില്‍ തിരുത്തണം എന്നാണ് ഞാന്‍ ആവശ്യപ്പെട്ടതും അത് അവര്‍ അതേ രീതിയില്‍ ചെയ്യുകയും ചെയ്തു.
കേരളത്തില്‍ ഇപ്പോഴുള്ള പിണറായി വിജയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ആളുകള്‍ ഗഡണഖ യുടെ നേതൃനിരയിലുണ്ട്. അതുകൂടാതെ ചില മതതീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചിലരും ഇതിന്‍റെ നേതൃത്വത്തിലുള്ള ചിലരായുണ്ട്. കോടി കണക്കിന് രൂപയുടെ ആരോപണങ്ങള്‍ നേരിടുന്ന പലരും ഇതില്‍ ഉണ്ടെന്നും എനിക്കറിയാം. ഡല്‍ഹിയിലടക്കം ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശരിയായ ഓഡിറ്റിംഗുകളൊന്നും നടക്കാത്തതിനാല്‍ കഖഡ എന്ന അഖിലേന്ത്യാ സംഘടനയില്‍ ഗഡണഖ എന്ന സംഘടനയ്ക്ക് അംഗത്വം നല്‍കിയിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. IJA (INDIAN JOURNALISTS ASSOSSIATION) അംഗീകരിച്ചിട്ടുള്ള കോഡ് ഓഫ് കോണ്‍ഡക്റ്റ് താഴെ കൊടുത്തിട്ടുണ്ട്. ഇതനുസരിച്ചാണോ മാധ്യമപ്രവര്‍ത്തകര്‍ പലരും പ്രവര്‍ത്തിക്കുന്നത്? ഞാന്‍ ഇപ്പോള്‍ ഒരു പോലീസ് ഓഫീസര്‍ അല്ല. പ്രൊഫഷണൽ ആയി ഒരു അഡ്വക്കേറ്റ് ആണ്. അതുകൂടി ചില മാധ്യമപ്രവര്‍ത്തകരെ ഓർമ്മപ്പെടുത്തേണ്ടിയിരിക്കുന്ന ആരുടേയും മാടമ്പിത്തരത്തിന് വഴങ്ങിക്കൊടുക്കുന്നവനല്ല ഞാന്‍.
തിരുവനന്തപുരത്തെ പ്രസ്സ് ക്ലബ്ബിന്‍റെ താഴെയുള്ള നിലയില്‍ അനധികൃതമായി ഒരു ബാര്‍ (സങ്കേതം) നടത്തുന്നതിനെപ്പറ്റി ഗഡണഖ ഭാരവാഹികള്‍ എന്താണ് ചെയ്തിട്ടുള്ളത്? ഇതിനെതിരെ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പരാതികള്‍ ഉണ്ട്. നിരവധി കോടി രൂപയുടെ അഴിമതി ആരോപണങ്ങളെപ്പറ്റി അവരില്‍ ചിലര്‍ക്ക് എന്താണ് പറയാനുള്ളത്? എനിക്ക് എന്‍റെതായ രാഷ്ട്രീയ വീക്ഷണമുണ്ട്. ഞാന്‍ തെറ്റ് ചെയ്യുകയാണെങ്കില്‍ അത് തിരുത്തുവാനും ചെയ്ത തെറ്റിന് ക്ഷമ പറയാനും എനിയ്ക്ക് ഒരു മടിയുമില്ല. പക്ഷേ, അതല്ലാതെ കള്ളപരാതികളും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ആര് വന്നാലും അതൊന്നും ഞാന്‍ വകവെയ്ക്കുകയില്ല. സത്യം ജയിക്കും എന്ന വിശ്വാസം എനിക്ക് എപ്പോഴുമുണ്ട്. ജനാധിപത്യത്തിന്റെ തൂണുകളായി ലെജിസ്ലേച്ചര്‍, ജുഡിഷ്യറി, എക്സിക്യൂട്ടീവ് കൂടാതെ നാലാമതായി പറയുക മാധ്യമങ്ങളെയാണ്.
എന്നാല്‍ ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തകര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം പതിനൊന്നാമത്തെ അവതാരമായി സോഷ്യല്‍മീഡിയ ജന്മമെടുത്തിരിക്കുന്നു എന്നു കൂടിയാണ്. ഇന്നിപ്പോള്‍ നാലാം തൂണിന്‍റെ പ്രധാനഭാഗം സാമൂഹിക മാധ്യമങ്ങളാണ്. കേരളത്തിന്‍റെ ബഹുമാനപ്പെട്ട ഗവര്‍ണര്‍ പ്രസംഗിക്കുമ്പോള്‍ തടസ്സപ്പെടുത്തിയവര്‍ക്കെതിരെ, അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ കേസ് എടുക്കുന്നതി നൊന്നും ഗഡണഖ യും അതിലെ നേതാക്കളെയും എവിടെയും കണ്ടില്ല. “1921 ല്‍ ഊരിയ വാളുകള്‍ അറബിക്കടലില്‍ താഴ്ത്തിയിട്ടില്ല” എന്നു പറയുമ്പോഴും , “ഇന്‍ഡ്യയില്‍ ഇനി സമാധാനം പുലരണമെങ്കില്‍ ഞങ്ങള്‍ വിചാരിക്കണം” എന്ന് ഭീഷണി മുഴക്കുമ്പോഴും, പട്ടികവര്‍ഗ കോളനികളിലേയ്ക്ക് കുടിവെള്ളം നിഷേധിക്കുമ്പോഴും, കടകള്‍ അടച്ചിടാന്‍ ആഹ്വാനം ചെയ്യുമ്പോഴും അതിനൊന്നും പ്രതിഷേധം കാണിക്കാതെ, രാഷ്ട്രീയ മത വെറിയുള്ള ചില മാധ്യമപ്രവര്‍ത്തകര്‍ എന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിട്ട് കാര്യമില്ല.
ഈ കലാപ്രേമി എന്നു പറയുന്ന പത്രം നിങ്ങളില്‍ എത്രപേര്‍ വായിച്ചിട്ടുണ്ട്? എത്ര കോപ്പികളാണ് ഈ പത്രം ഓരോ ദിവസവും അച്ചടിക്കുന്നത്? എങ്ങനെയാണ് ഈ കലാപ്രേമി കടവില്‍ റഷീദ് – കടവില്‍ ബഷീര്‍ എന്ന പേരില്‍ ശിവഗിരിയില്‍ വിവിഐപി വന്ന സമയം തെറ്റായ പാസ് ഉപയോഗിച്ച് പോയത്? വെള്ളാപ്പള്ളി നടേശനെതിരെയുള്ള എസ്എന്‍ഡിപിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കുവാന്‍ ചില മാധ്യമപ്രവര്‍ത്തന വേഷമിട്ടവര്‍ ഗൂഢാലോചന ചെയ്തുണ്ടാക്കിയ സംഭവമല്ലേ അന്ന് പ്രസ് ക്ലബ്ബില്‍ നടന്നത്? ഗഡണഖയുടെ സംസ്ഥാന പ്രസിഡന്‍റ് ശ്രീ.റെജി ഞാന്‍ മുകളില്‍ ചോദിച്ച കാര്യങ്ങള്‍ക്ക് ആദ്യം സത്യസന്ധമായി മറുപടി പറയട്ടെ.
അതുകൊണ്ട്, എനിക്കെതിരെ കള്ളപ്രചരണവും, കള്ളക്കേസും ഉണ്ടാക്കാന്‍ നടക്കുന്ന ചില ഗുണ്ടാസ്വഭാവം കാണിക്കുന്ന മാധ്യമ നേതാക്കള്‍ മനസ്സിലാക്കേണ്ടത് ഇന്‍ഡ്യയിലെ നിയമങ്ങളും കോടതികളും സാമൂഹിക മാധ്യമങ്ങളും നിങ്ങളുടെ കാല്‍ക്കീഴിലല്ല എന്നതാണ്. അതുകൊണ്ട്, ഞാന്‍ എന്‍റെ സത്യസന്ധമായ വഴിയെ തന്നെ പോകുന്നു. ശരിയായ മാധ്യമധര്‍മ്മവും സത്യവും നിലനില്ക്കണമെന്ന്, പുലരണമെന്ന് ആഗ്രഹിക്കുന്ന മാധ്യമസുഹൃത്തുക്കള്‍ എന്‍റെ കൂടെ ഉണ്ടാകുമെന്ന് ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു.
16.01.2020 ല്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്നത്KUWJ യുടെ ഭാരവാഹികള്‍ എന്ന നിലയില്‍ ചിലര്‍ എന്നെപ്പറ്റി…
Dr TP Senkumar यांनी वर पोस्ट केले सोमवार, २७ जानेवारी, २०२०