എനിക്കെതിരെ പ്രവർത്തിച്ചത് ദിലീപേട്ടനുമായി ബന്ധമുള്ള ആൾ അതൊക്കെ പുറത്ത് പറഞ്ഞാൽ ആർക്കും നല്ലതാവില്ല ; സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് ഷംന കാസിം

മലയാളത്തിലെ ജനപ്രിയ നായകനാണ് ദിലീപ്. കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടി എടുക്കുന്നതിന് മുൻപേ മിമിക്രി രംഗത്തും സജീവമായിരുന്നു. ഇപ്പോൾ ദിലീപ് നായകനായി ഫാസിൽ സംവിദാനം ചെയ്ത മോസ് ആൻഡ് ക്യാറ്റ് എന്ന സിനിമയിൽ അവസരം നഷ്ടപെട്ട കാര്യം തുറന്ന് പറയുകയാണ് മലയാളത്തിന്റെ പ്രിയ നടി ഷംന കാസിം

ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത ഷംന കാസിമിന് പലപ്പോഴും സിനിമയിൽ താരത്തിന്റെ കഴിവിന് ഒത്ത അവസരങ്ങൾ കിട്ടാറില്ല എന്നതാണ് സത്യം. ഒരു പെണ്ണ് കുട്ടിയും ചെറുപ്പക്കാരനും തമ്മിൽ ഉള്ള കഥ പറയുന്ന ചിത്രമാണ് മൗസ് ആൻഡ് ക്യാറ്റ്. സിനിമയിൽ നായിക വേഷത്തിൽ അഭിനയിക്കാൻ ആദ്യം തീരുമാനിച്ചത് ഷംന കാസിമിനെയായിരുന്നു എന്നാൽ ഒടുവിൽ സിനിമയിൽ നായികയായി എത്തിയത് ടെലിവിഷൻ അവതാരിക അശ്വതി അശോകനും.

താൻ നായിക സ്ഥാനത്ത് നിന്ന് ഒഴുവാക്കപ്പെട്ട കാര്യം ഷംന ഇപ്പോൾ തുറന്ന് പറയുകയാണ്. ഇ സിനിമക്ക് വേണ്ടി സംവിധായകൻ ഫാസിലിന്റെ നിർദേശ പ്രകാരം പല സ്റ്റേജ് ഷോകളിൽ നിന്നും ഒഴുവായെന്നും, തമിഴിൽ ചിമ്പു നായകനായ സിനിമയിൽ നായിക വേഷത്തിൽ നിന്നും പിന്മാറിയെന്നും ഷംന പറയുന്നു കാരണം ദിലീപിന്റെ നായികയായി അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ടായിരുന്നു.

എന്നാൽ ഷൂട്ടിംഗ് തുടങ്ങാൻ രണ്ട് ദിവസം മാത്രമുള്ളപ്പോൾ ഫാസിൽ ഫോണിൽ വിളിച്ചു ഒഴുവാക്കിയ കാര്യം അറിയിച്ചു, ദേഷ്യവും സങ്കടവും പ്രതിക്ഷ നഷ്ടപ്പെട്ടിട്ടും താൻ “ഓക്കേ സാർ ´´ എന്ന് മാത്രമാണ് പറഞ്ഞത്. പിന്നീട് സിനിമ റിലീസ് ചെയ്യുന്ന ദിവസം ദിലീപേട്ടൻ വിളിച്ചുവെന്നും ` ഷംന എന്നെ ശപിക്കരുത്´´ എന്ന് പറഞ്ഞു. എന്നാൽ താൻ അങ്ങനെയൊന്നും ചെയ്യില്ലെന്നും പക്ഷെ തന്നെ വേദനിപ്പിച്ചതിന് ഉള്ള എന്തെങ്കിലും നല്ല റിസൾട്ട്‌ ആ സിനിമക്ക് ലഭിക്കുമെന്നും ദിലീപേട്ടനോട് പറഞ്ഞു. താൻ ശപിച്ചിട്ടില്ലനും എന്നാൽ ആ സിനിമക്ക് ഒരു ശാപം കിട്ടിയെന്നും ഷംന പറയുന്നു.

  ഒരു കിലോ ആട്ടയിൽ 15000 രൂപയുടെ കാര്യം വെളുപ്പെടുത്തി ആമിർ ഖാൻ

പിന്നീട് കേരളത്തിൽ പോലും വരാൻ താൻ ഇഷ്ടപ്പെട്ടിട്ടില്ല. അടുത്ത സിനിമയിൽ അവസരം താരമെന്നൊക്കെ ഫാസിൽ സാർ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ ഉള്ള ക്ഷമ തോന്നിയില്ലന്നും. പക്ഷെ സിനിമയിൽ നിന്നും അവസരം നഷ്ടപ്പെടാൻ ദിലീപേട്ടനല്ല കാരണക്കാരൻ, അങ്ങനെ ഞാൻ നായികയായി വരുന്നത് താല്പര്യമില്ലായിരുന്നു എങ്കിൽ ആദ്യമേ അദ്ദേഹത്തിന് പറയാമായിരുന്നു. പക്ഷെ ദിലീപേട്ടനുമായി അടുത്ത ബന്ധമുള്ള ഒരാളാണ് എനിക്കെതിരെ പ്രവർത്തിച്ചതെന്ന് എനിക്കറിയാം ആ കഥ പുറത്ത് പറഞ്ഞാൽ ആർക്കും നല്ലതായിരിക്കില്ല എന്നും ഷംന കാസിം പറയുന്നു.

ദിലീപേട്ടൻ നല്ല സുഹൃത്താണ്, സിനിമക്ക് വേണ്ടി കരാർ ഒപ്പിട്ടപ്പോൾ തന്നെ അദ്ദേഹം വിളിച്ചു ആത്മവിശ്വാസം തന്നിരുന്നു. നല്ല നടിയാണ് തന്നെനും കൂടെ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. ഇന്നും ദിലീപുമായി നല്ല ബന്ധം സുക്ഷിക്കുന്നുണ്ടെന്നും മലയാളികളുടെ പ്രിയ താരം ഷംന പറയുന്നു.

Latest news
POPPULAR NEWS