എനിക്ക് ഇഷ്ടപ്പെട്ടില്ല ; അച്ഛൻ നായകനായ പുതിയ ചിത്രത്തിന് നെഗറ്റീവ് റിവ്യുമായി പിഷാരഡിയുടെ മകൾ

കൊച്ചി : അച്ഛന്റെ പടത്തിനെ കുറിച്ച് മോശം റിവ്യൂ പറഞ്ഞ് രമേശ് പിഷാരടിയുടെ മകൾ പൗർണിമ. നോ വേ ഔട്ട് എന്ന രമേശ് പിഷാരടിയുടെ പുതിയ ചിത്രം കണ്ടിറങ്ങിയ മകളാണ് ചിത്രം ഇഷ്ടപെട്ടില്ലെന്ന് തുറന്ന് പറഞ്ഞത്. സിനിമ ഇഷ്ടമായില്ലെന്നും സിനിമയിൽ അച്ഛൻ തൂങ്ങി ചാകുന്നത് കണ്ട് നിൽക്കാനായില്ലെന്നും മകൾ മാധ്യമങ്ങളോട് പറഞ്ഞു. അച്ഛന് കോമഡി പടങ്ങളിൽ അഭിനയിച്ചാൽ പോരെ എന്നും ദേഷ്യം വരുന്നതും പ്ലേറ്റ് പൊട്ടിക്കുന്നതും തനിക്ക് ഇഷ്ടമായില്ലെന്നും പൗർണിമ പറയുന്നു പറയുന്നു.

രമേശ് പിഷാരടി വർഷങ്ങൾക്ക് ശേഷം വീണ്ടും നായകനായി എത്തുന്ന ചിത്രം നോ വേ ഔട്ട് കഴിഞ്ഞ ദിവസമാണ് തീയേറ്ററിൽ പ്രദർശനത്തിനെത്തിയത്. ആദ്യ പ്രദർശനം കണ്ട് പുറത്തിറങ്ങിയ ശേഷമാണ് പൗർണമി മാധ്യമങ്ങളോട് പ്രതികരിച്ചത്. സിനിമ മുഴുവൻ സീരിയസ് ആണെന്നും എല്ലാവർക്കും ഇഷ്ടപെടുമായിരിക്കും എനിക്ക് ഇഷ്ടപെട്ടില്ലെന്നും പൗർണമി പറഞ്ഞു.

  ആർ എസ് എസ് പ്രവർത്തകർക്ക് നേരെ ഡി.വൈ.എഫ്.ഐ ആക്രമണം

അതേസമയം മകളുടെ പ്രതികരണത്തിന് മറുപടിയുമായി രമേശ് പിഷാരഡിയും രംഗത്തെത്തി. പൗർണമി ഒരു അച്ഛൻ കുഞ്ഞാണെന്നും അവൾക്ക് ഈ സിനിമ കണ്ടിരിക്കാൻ ബുദ്ധിമുട്ട് അനുഭവപെട്ടിട്ടുണ്ടാകുമെന്നും രമേശ് പിഷാരഡി പറഞ്ഞു. അവൾക്ക് സിനിമയും കഥാപാത്രമൊന്നും അല്ല അച്ഛനാണ് വേദനിക്കുന്നത് രമേശ് പിഷാരഡി പറഞ്ഞു.

Latest news
POPPULAR NEWS