എന്താണ് പ്രവാസി ക്ഷേമനിധി ? നിങ്ങൾ പ്രവാസിയാണെങ്കിൽ ഇതൊക്കെ അറിഞ്ഞിരിക്കണം

കേരളത്തിന്റെ വികസനത്തിൽ ഏറിയ പങ്കും വഹിച്ചിരിക്കുന്നത് പ്രവാസികളാണ്.സ്വന്തം മണ്ണും കുടുംബവും ഒകെ വിട്ടിട് വിദേശത്ത് ജോലി ചെയ്യുന്നവർ കേരളത്തിൽ ഏറെയാണ്.കേരളത്തിലെ പ്രവാസികൾക്ക് വേണ്ടി സർക്കാർ പ്രവാസി ക്ഷേമനിധി എന്ന പുതിയൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുവാണ്.നിങ്ങൾ പ്രവാസിയാണോ എങ്കിൽ തിർച്ചയായും ഇതു അറിഞ്ഞിരികുക മറ്റുള്ളവരുടെ അറിവിലേക്ക് ഷെയർ ചെയ്യുക.

കേരള പ്രവാസി ക്ഷേമ നിധി ലഭിക്കുന്നത് 2020 സെപ്റ്റംബർ മാസത്തോട് കൂടിയാണ്.പ്രവാസികൾക്കും മുൻ പ്രവാസികൾക്കും ഇതിന് അപേക്ഷിക്കാം എന്നതാണ് ഒരു സവിശേഷത.2008 ലാണ് ഇ പദ്ധതിയുടെ മാതൃക ആദ്യമായി സർക്കാർ അവതരിപ്പിക്കുന്നത്. 18 മുതൽ 60 വയസ്സ് വരെയുള്ള ഏതു പ്രവാസിക്കും ഇതിന് അപേക്ഷിക്കാം.അതിനായി 4 ചട്ടങ്ങളാണ് സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്.

നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾ, കുറഞ്ഞത് രണ്ട് വർഷ കാലയളവിൽ വിദേശത്ത് ജോലി ചെയ്യുകയും തിരിച്ചു കേരളത്തിൽ വന്ന് 6 മാസം നിൽക്കുന്നവർ,ഇന്ത്യയിലെ മറ്റ്‌ സംസ്ഥാങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നവർ,മറ്റ് സംസ്ഥാനങ്ങളിൽ പോയി ജോലി ചെയ്തിട്ട് തിരികെ വന്നവർ ഇവർക്കും ആപേക്ഷികം.200 രൂപ അടച്ചാണ് ക്ഷേമ നിധി രജിസ്റ്റർ ചെയ്യേണ്ടത്.

നിലവിൽ വിദേശത്ത് ജോലി ചെയ്യുന്നവർ മാസം 300 രൂപ വീതമാണ് അടയ്‌ക്കേണ്ടത്, ജോലി നിർത്തി 6 മാസമായി നാട്ടിൽ ഉള്ളവർ
100 രൂപയും, മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർ 100 രൂപ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജോലി നിർത്തി വരുന്നവർ മാസം 50 രൂപ വീതവും അടയ്ക്കണം.60 വയസിന് ശേഷമാണ് പെൻഷൻ ലഭിക്കുന്നത് എങ്കിലും ഒരുപാട് വേറെയും ഉപകാരങ്ങൾ ഇ ബോർഡ് വഴി ലഭിക്കും.

പെൻഷൻ എല്ലാവർക്കും മിനിമം 2000 രൂപ ലഭിക്കും ഓരോ കാറ്റഗറി അനുസരിച്ചു കിട്ടുന്നതിൽ മാറ്റം ഉണ്ടാകും,പെൻഷൻ ലഭിക്കുന്ന വ്യക്തി മരിച്ചു പോയാൽ കുടുംബത്തിന് പെൻഷൻ ലഭിക്കും,വിവാഹ ധന സഹായമായി പ്രായപൂർത്തിയായ മക്കൾ ഉള്ളവർക്ക് അങ്ങേയറ്റം 2 തവണ 10000 രൂപ ലഭിക്കും.പ്രസവ അനുകൂല ഫണ്ടായി 3000 രൂപ ലഭിക്കും രണ്ട് തവണ മാത്രം.വിദ്യാഭാസ അനുകൂലമായി 4000 രൂപയും കിട്ടും www.keralapravasiwelfarefund.org ൽ കു‌ടെ രെജിസ്റ്റർ ചെയ്യാം.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ട് മനസിലാക്കാം.