എന്തായാലും എസ്എഫ്ഐ സ്ഥാനം വഹിച്ച ആളുകൾ ഇപ്പോൾ ബംഗളുരുവിൽ ഇരുന്ന് വോട്ട് പിടിക്കുന്നുണ്ട് ; വായടപ്പിക്കുന്ന മറുപടിയുമായി ശബരിനാഥ്

കൊല്ലം കോർപറേഷനിൽ കടപ്പാക്കട വാർഡിൽ മത്സരിക്കുന്ന കെഎസ്‌യു ജില്ലാ സെക്രട്ടറി ആശ കൃഷ്ണന് പ്രചാരണത്തിനിറങ്ങിയ ശബരിനാഥ് എംഎൽഎയെ ട്രോളിയ സിപിഐഎം അനുഭാവിയായ യുവാവിന് കുറിക്കു കൊള്ളുന്ന മറുപടി കൊടുത്ത് ശബരിനാഥ്. ആശ കൃഷ്ണന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ ഫോട്ടോ സഹിതം ശബരിനാഥ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.

തൊട്ടുപുറകേ ‘അറിയാഞ്ഞിട്ട നിങ്ങ കെഎസ് യു വിൽ എന്തു സ്ഥാനമാ വഹിച്ചത് ‘ എന്ന് ചോദിച്ചു കൊണ്ട് ഒരു സഖാവിന്റെ കമന്റ് വന്നത്. തൊട്ടുപിന്നാലെ തന്നെ എംഎൽഎയുടെ മറുപടിയും എത്തി. ‘എന്തായാലും എസ്എഫ്ഐ സ്ഥാനം വഹിച്ച ആളുകൾ ഇപ്പോൾ ബംഗളുരുവിൽ ഇരുന്ന് വോട്ട് പിടിക്കുന്നുണ്ട് ‘. എന്നായിരുന്നു ശബരിനാഥിന്റെ മറുപടി. ബിനീഷ് കോടിയേരിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  മക്കൾക്ക് ഐസ്ക്രീമിൽ വിഷം ചേർത്ത് നൽകിയ ശേഷം മാതാപിതാക്കൾ ആത്മഹത്യക്ക് ശ്രമിച്ചു

Latest news
POPPULAR NEWS