സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത, അവരെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് അയാൾ ; മുകേഷിനെ കുറിച്ച് ആദ്യ ഭാര്യയുടെ വാക്കുകൾ

എൺപതുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരങ്ങളായിരുന്നു നടൻ മുകേഷും, സരിതയും. ആ കാലത്ത് തന്നെയായിരുന്നു ഇരുവരുടെയും പ്രേമവിവാഹവും. ആ ദാമ്പത്യത്തിൽ രണ്ട് ആണ്മക്കളും ഇവർക്കുണ്ടായി. ഇരുവരുടെയും ദാമ്പത്യം അധിക കാലം നീണ്ടുനിന്നില്ല. കുടുംബത്തിലുണ്ടായ അസ്വാരസ്യങ്ങൾ 2011ൽ ഡിവോഴ്സിൽ എത്തിച്ചു. 2013ൽ മുകേഷ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം കഴിച്ചു. എന്നാൽ നിയമപരമായി ബന്ധം വേർപെടുത്താതെയാണ് മുകേഷ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത് എന്ന പരാതിയുമായി സരിത രംഗത്തുവന്നിരുന്നു. ഇത്രയും വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ മുകേഷിനെതിരെ ചില വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് സരിത.

കഴിഞ്ഞ 25 വർഷങ്ങൾ താൻ എല്ലാം സഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താൻ ഒരുപാട് അഡ്ജുസ്റ്റ്മെന്റുകൾ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തൽ. മറ്റു പല സ്ത്രീകളേയും പോലെ ഞാനും എന്റെ ഭർത്താവിന്റെ നിരന്തരമായ മാനസിക പീഢനങ്ങൾ ഏറ്റുവാങ്ങുകയും വീട്ടിലെ പ്രശ്നങ്ങൾ പുറത്തറിയാതിരിക്കാൻ എല്ലാം മൂടി വയ്ക്കുകയായിരുന്നുവെന്നും സരിത പറഞ്ഞു. എം എൽ എ ആയി മത്സരിക്കാൻ പോകുന്ന സമയത്ത് സരിത മുകേഷിനെതിരെ ഗുതുതര ആരോപണങ്ങൾ ഉയർത്തിയിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആർത്തിയുമുള്ള ആൾ എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിത ചോദിച്ചത്. പിരിയാതെ ഇരിക്കാൻ ഒരുപാട് ശ്രമിച്ചുവെന്നും പക്ഷേ അവർക്ക് ഇനി ചിന്തിക്കാനും സന്തോഷിക്കാനും അവസരം ഉണ്ടെങ്കിൽ അത് പരസ്പരം ഇഷ്ടത്തോടെ പിരിഞ്ഞു നിൽക്കുന്നതാണ് എന്ന തോന്നലാണ് പിരിയാൻ കാരണം.
mukesh
എന്നാൽ സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത, അവരെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് അയാൾ. തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരു പാട് പീഡിപ്പിച്ചതായും മുകേഷും മുകേഷിന്റെ സഹോദരിയും പണത്തോട് ആര്‍ത്തി കാണിക്കുന്നവരാണെന്നും സരിത ആരോപിച്ചു. കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷില്‍ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മര്‍ദിക്കുന്നത് മക്കള്‍ കാണാതിരിക്കാനാണ് കുട്ടികളെ ബോര്‍ഡിങ്ങിലാക്കിയതെന്നും സരിത പറഞ്ഞു. മുകേഷ് കടുത്ത മദ്യപനാണെന്നും അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. എന്നാല്‍ അവരെല്ലാം കുടുംബജീവിതം നയിക്കുന്നവരാണെന്നതിനാല്‍ തന്നെ പേര് വെളിപ്പെടുത്തുന്നില്ലെന്നും സരിത പറഞ്ഞു. ലോകത്ത് മറ്റൊരു സ്ത്രീയും എന്നെപ്പോലെ സ്വന്തം ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റിട്ടുണ്ടാവില്ല എന്നും താരം കൂട്ടിച്ചേർത്തു.

Also Read  പൗരഷമുള്ളത് ലാലേട്ടന് മാത്രം, മുണ്ട് പറിച്ച് അടിക്കുന്നത് ഇഷ്ടം ; മോഹൻലാലിനെകുറിച്ച് തുറന്ന് പറഞ്ഞ് ചലച്ചിത്ര താരം ഐശ്വര്യ ലക്ഷ്മി